Follow KVARTHA on Google news Follow Us!
ad

'പ്രായമായ അമ്മയെയും ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ സഹോദരിയെയും അവരുടെ മകളെയും നോക്കണം'; മകന്റെ വിദ്യാഭ്യാസത്തിന് പണം കണ്ടെത്താന്‍ സാധിക്കില്ലെന്ന് പിതാവ്; മക്കളുടെ വിദ്യാഭ്യാസ ചിലവ് വിവാഹമോചിതരുടെ തുല്യ ഉത്തരവാദിത്തമെന്ന് കോടതി

‘Divorced couple equally responsible for child’s education cost’#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

നാഗ്പുര്‍: (www.kvartha.com 25.10.2021) മക്കളുടെ വിദ്യാഭ്യാസ ചിലവ് വിവാഹമോചിതരുടെ തുല്യ ഉത്തരവാദിത്തമെന്ന് ബോംബെ ഹൈകോടതി. ധന്‍ബാദ് ഐ ഐ ടിയില്‍ ചേരാന്‍ സാമ്പത്തിക പ്രയാസം നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥി നല്‍കിയ പരാതിയിലാണ് ഹൈകോടതി ഇക്കാര്യം വ്യക്തമാക്കിയത്. മകന്റെ വിദ്യാഭ്യാസത്തിന് പണം കണ്ടെത്താന്‍ സാധിക്കില്ലെന്ന പിതാവിന്റെ വാദം തള്ളിയാണ് നാഗ്പുര്‍ ബെഞ്ചിന്റെ ഉത്തരവ്.

പ്രായമായ അമ്മയെയും ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ സഹോദരിയെയും അവരുടെ മകളെയും നോക്കേണ്ടതുണ്ടെന്നും അതുകൊണ്ടുതന്നെ മകന്റെ വിദ്യാഭ്യാസ ചിലവ് വഹിക്കാന്‍ ആകില്ലെന്നും പിതാവ് കോടതിയെ അറിയിച്ചു. എന്നാല്‍ പിതാവ് എന്ന നിലയില്‍ മകന്റെ കാര്യമാണ് ആദ്യം നോക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. 

18കാരന്റെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ വേര്‍പിരിഞ്ഞവരാണ്. ഇരുവരും അധ്യാപകരും പ്രതിമാസം 48,000 രൂപ ശമ്പളം കൈപ്പറ്റുന്നത്. അതുകൊണ്ട് തന്നെ മകന്റെ വിദ്യാഭ്യാസ ചിലവ് ഇരുവരും തുല്യമായി വഹിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അമ്മയായിരുന്നു മകന്റെ വിദ്യാഭ്യാസ ചിലവ് വഹിച്ചിരുന്നത്.  

News, National, India, Mumbai, High Court, Student, Study, Education, ‘Divorced couple equally responsible for child’s education cost’


2015ലാണ് വിദ്യാര്‍ഥി പരാതിയുമായി കോടതിയെ സമീപിച്ചത്. 93 ശതമാനം മാര്‍ക് നേടിയാണ് ഇയാള്‍ പത്താം ക്ലാസ് പാസായത്. തുടര്‍ന്ന് പഠനത്തിന് ഐ ഐ ടിയില്‍ ചേരാന്‍ പണമില്ലെന്നും പിതാവില്‍ നിന്ന് മാസം 15000 രൂപ വേണമെന്നാവശ്യപ്പെട്ടുമാണ് മകന്‍ കോടതിയെ സമീപിച്ചത്.

അതുവരെ പിതാവ് പ്രതിമാസം 5000 രൂപയാണ് കോടതി നിര്‍ദേശത്തെ തുടര്‍ന്ന് മകന് നല്‍കിയിരുന്നത്.  പ്രതിമാസം നല്‍കുന്ന 5000 രൂപയില്‍ നിന്ന് വര്‍ധിപ്പിച്ച് 7500 രൂപ 2015 ഒക്ടോബര്‍ 27 മുതലുള്ളത് നല്‍കാനും പിതാവിനോട് കോടതി ഉത്തരവിട്ടു. 

2009ലാണ് ദമ്പതികള്‍ പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടിയത്. പിന്നീട് അമ്മയാണ് മകനെ വളര്‍ത്തിയത്.

Keywords: News, National, India, Mumbai, High Court, Student, Study, Education, ‘Divorced couple equally responsible for child’s education cost’

Post a Comment