കഴിഞ്ഞ ദിവസം അണക്കെട്ടിന് സമീപത്ത് വെച്ച് കേരളാ പൊലീസ് തന്നെ തടഞ്ഞുവെന്നാണ് കുര്യാക്കോസ് പറയുന്നത്. സന്ദർശനത്തിന് അണക്കെട്ടിന്‍റെ ചുമതലയുള്ള തമിഴ്നാട് എക്സി. എൻജിനീയർ സാം ഇർവിന്‍റെ അനുമതിയോടെയാണ് എം പി സന്ദർശനത്തിനെത്തിയത്. എന്നാൽ, ഇടുക്കി കളക്ടർ അനുമതി നൽകാത്തതിനാൽ പൊലീസ് തടയുകയായിരുന്നു. ജലനിരപ്പ് ഉയർന്ന സാഹചര്യത്തില്‍ അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച് സംസ്ഥാനത്ത് ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് ഡീൻ കുര്യാക്കോസ് സന്ദര്‍ശനത്തിനെത്തിയത്.
Keywords: News, Idukki, Kerala, Mullaperiyar, Mullaperiyar Dam, MP, Police, District Collector, Dean Kuriakose Mp Against Police For Blocking Mullaperiyar Visit.
< !- START disable copy paste -->