പ്രളയത്തിന് പിന്നാലെ പുഴയില്‍ വെള്ളം ഉയര്‍ന്നതോടെ മുതല ഭീഷണിയും; കാളിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍
Oct 29, 2021, 15:29 IST
മൂവാറ്റുപുഴ: (www.kvartha.com 29.10.2021) കാളിയാറില്‍ കുളിക്കടവിന് സമീപം പുഴയില്‍ ഭീതി പടര്‍ത്തി മുതല. വ്യാഴാഴ്ച രാവിലെ കുളിക്കാനെത്തിയവരാണ് മുതലയെ കണ്ടത്. ആയവന പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍പെട്ട കാരിമറ്റം കക്കുറിഞ്ഞി കടവിനുസമീപമാണ് മൂന്നുമീറ്ററോളം നീളമുള്ള മുതലയെ കണ്ടത്.
ഫോറസ്റ്റ് അധികൃതരെ അറിയിക്കാന്‍ തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ് പറഞ്ഞു. പുഴയില്‍ കുളിക്കാനിറങ്ങുന്നവരും തീരത്തുള്ളവരും ജാഗ്രത പുലര്‍ത്തണമെന്ന് പഞ്ചായത്ത് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഭീമന്‍ മുതല വെള്ളപ്പൊക്കത്തില്‍ ഒഴുകി എത്തിയതാണന്ന് കരുതുന്നു.
മഴയും ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും കാരണം പുഴയില്‍ വെള്ളം ഉയര്‍ന്നതോടെ തീരപ്രദേശങ്ങളില്‍ വന്യജീവികളെ കണ്ടെത്തുന്നത് പതിവായെന്ന് പരിസരവാസികള്‍ പറയുന്നു. മുതലയ്ക്ക് പുറമെ നേരത്തെ കലമാന്‍, ഹനുമാന്‍ കുരങ്ങ്, മലമ്പാമ്പ് എന്നിവയെയും മേഖലയില്‍ കണ്ടെത്തി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.