ചൈനയെ പിടിച്ചു കുലുക്കി വീണ്ടും കോവിഡ് പടരുന്നു; തുടർചയായ അഞ്ചാം ദിവസവും രോഗബാധ; കർശന നിയന്ത്രണങ്ങൾ
Oct 22, 2021, 21:40 IST
ബീജിംഗ്: (www.kvartha.com 22.10.2021) ചൈനയെ പിടിച്ചു കുലുക്കി വീണ്ടും കോവിഡ് പടരുന്നു. തുടർചയായ അഞ്ചാം ദിവസവും രാജ്യത്ത് പുതിയ കേസുകളുടെ വർധനവ് റിപോർട് ചെയ്‌തു. ബീജിംഗിലെ നാല് പോസിറ്റീവ് കേസുകൾ ഉൾപെടെ 32 കൊറോണ വൈറസ് കേസുകളാണ് ചൈനയിൽ വെള്ളിയാഴ്ച റിപോർട് ചെയ്തത്.
ഇതോടെ രാജ്യത്തിന്റെ വടക്കന്‍, വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണം ഏര്‍പെടുത്തി. ലാൻഷോ ഉൾപെടെയുള്ള നഗരങ്ങളിൽ ലോക്ഡൗൺ ഏർപെടുത്തി. നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്‌തു. ചില പ്രദേശങ്ങളിൽ ആളുകളോട് അവരുടെ വീടുകളിൽ തന്നെ തുടരാൻ നിർദേശം നൽകിയിട്ടുമുണ്ട്.
പുതിയ രോഗവ്യാപനത്തിന് കാരണം വിനോദസഞ്ചാരികളുടെ സംഘത്തിലുണ്ടായിരുന്ന വൃദ്ധ ദമ്പതികളുമായി ബന്ധപ്പെട്ടാണെന്നാണ് അധികൃതർ പറയുന്നത്. ഇതോടെ വിനോദ സഞ്ചാരത്തിന് നല്‍കിയ ഇളവ് റദ്ദാക്കിയിരിക്കുകയാണ്. നിലവിൽ 518 പേർക്ക് രോഗമുള്ളതായി വേൾഡോമീറ്റർ റിപോർട് ചെയ്‌തു.

Keywords: World, News, China, COVID-19, Corona, Top-Headlines, Cases, Report, Covid is spreading again in China.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.