Follow KVARTHA on Google news Follow Us!
ad

പുതിയ ഒരാളെ പ്രത്യേക പബ്ലിക് പ്രോസിക്യൂടറായി നിയമിക്കണമെന്ന ആവശ്യം സര്‍കാരിന് ലഭിച്ചിട്ടില്ല; അപേക്ഷ ലഭിക്കുന്ന പക്ഷം പൊലീസ് മേധാവിയുടെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും അഭിപ്രായം ആരാഞ്ഞ് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് വി ഡി സതീശന്റെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Chief Minister,Pinarayi vijayan,Assembly,Kerala,
തിരുവനന്തപുരം: (www.kvartha.com 27.10.2021) ലാത്വിയന്‍ സ്വദേശിനിയായ ലീഗ സ്‌ക്രോമാന്‍ എന്ന വിദേശ വനിതയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പുതിയ ഒരാളെ പ്രത്യേക പബ്ലിക് പ്രോസിക്യൂടറായി നിയമിക്കണമെന്ന ആവശ്യം നിലവില്‍ സര്‍കാരിന് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണരായി വിജയന്‍. 

 ഇപ്രകാരം അപേക്ഷ ലഭിക്കുന്ന പക്ഷം പൊലീസ് മേധാവിയുടെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും അഭിപ്രായം ആരാഞ്ഞ് ഉചിതമായ തീരുമാനം കൈക്കൊള്ളുന്നതാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്‍കി.

CM's reply to VD Satheesan's submission, Thiruvananthapuram, News, Chief Minister, Pinarayi Vijayan, Assembly, Kerala

ലാത്വിയന്‍ സ്വദേശിനിയായ ലീഗ സ്‌ക്രോമാന്‍ എന്ന വിദേശ വനിതയുടെ മൃതദേഹം 20.04.2018 നാണ് തിരിച്ചറിയാനാകാത്തവിധം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് ഐ ജി മനോജ് എബ്രഹാം ഐ പി എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം പൂര്‍ത്തിയാക്കി 29.08.2018 ന് കോടതി മുന്‍പാകെ ചാര്‍ജ് ഷീറ്റ് സമര്‍പിക്കുകയും ചെയ്തു. കേസ് തിരുവനന്തപുരം പ്രിന്‍സിപല്‍ സെഷന്‍സ് കോടതി മുന്‍പാകെ എസ് സി 34/2019 നമ്പരായി വിചാരണ നടന്നു വരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

14.10.2018 ലെ സര്‍കാര്‍ വിജ്ഞാപനം എസ് ആര്‍ ഒ 718/2018 പ്രകാരം കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടറായി ജി മോഹന്‍രാജിനെ നിയമിച്ചിട്ടുണ്ട്. കേസ് കോടതി കഴിഞ്ഞദിവസം പരിഗണിച്ചിട്ടുള്ളതും 18.02.2022 ലേയ്ക്ക് മാറ്റിവച്ചിട്ടുള്ളതുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്പെഷ്യല്‍ പ്രോസിക്യൂടറായി നിയമിച്ചിട്ടുള്ള അഡ്വ. ജി മോഹന്‍ രാജ് ഉത്ര വധക്കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂടര്‍ആയിരുന്നു.

Keywords: CM's reply to VD Satheesan's submission, Thiruvananthapuram, News, Chief Minister, Pinarayi Vijayan, Assembly, Kerala.

Post a Comment