യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണവും മൊബൈലും കവര്‍ന്ന് അക്രമിച്ചെന്ന കേസ്; 2 വര്‍ഷത്തിനുശേഷം പ്രതി പിടിയില്‍
Oct 10, 2021, 11:27 IST
ADVERTISEMENT
ഹരിപ്പാട്: (www.kvartha.com 10.10.2021) യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണവും മൊബൈലും കവര്‍ന്ന് അക്രമിച്ചെന്ന കേസില്‍ പ്രതി പിടിയില്‍. രണ്ടു വര്‍ഷത്തിനുശേഷമാണ് രണ്ടാം പ്രതിയായ കുമാരപുരം സ്വദേശിയ ടോം തോമസ്(27) പിടിയിലായത്. തിരുവനന്തപുരം പാപ്പനംകോട് നിന്നാണ് ഹരിപ്പാട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കേസില്‍ മൂന്ന് പ്രതികളാണുള്ളത്. ഒന്നാംപ്രതി സതീഷ് (30), മൂന്നാം പ്രതി ശ്യാംലാല്‍( 34 ) എന്നിവരെ ഒരു വര്‍ഷം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. 2019 ഒക്ടോബര്‍ 11ന് ഹരിപ്പാട് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി അനന്തപുരം സ്‌കൂളിന് സമീപമുള്ള ഗ്രൗന്‍ഡില്‍വച്ച് മര്‍ദിക്കുകയും, സ്വര്‍ണാഭരണവും മൊബൈലും അപഹരിക്കുകയും ചെയ്തുവെന്നാണ് കേസ്.
ഡി വൈ എസ് പി അലക്‌സ് ബേബിയുടെ നിര്‍ദേശപ്രകാരം ഹരിപ്പാട് സി ഐ ബിജു വി നായര്‍, സൈബര്‍ സി ഐ എം കെ രാജേഷും സംഘവും, എസ് ഐ ഹുസൈന്‍, സി പി ഒമാരായ നിഷാദ്, സിജു, ശിഹാബ്, ശ്രീനാഥ് തിരുവനന്തപുരം ഷാഡോ പൊലീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.