SWISS-TOWER 24/07/2023

റെയില്‍വെ സീസണ്‍ ടികെറ്റുകളും ജനറല്‍ ടികെറ്റുകളും അടിയന്തിരമായി പു:നസ്ഥാപിക്കണമെന്ന് ബിനോയ് വിശ്വം എം പി

 


തിരുവനന്തപുരം: (www.kvartha.com 26.10.2021) കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് റെയില്‍വെ ഏര്‍പെടുത്തിയ യാത്രാ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ബിനോയ് വിശ്വം എം പി കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കോളജുകള്‍ ഉള്‍പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍കാര്‍ സ്ഥാപനങ്ങളും പൂര്‍ണമായും തുറന്ന് കഴിഞ്ഞു.
Aster mims 04/11/2022

റെയില്‍വെ സീസണ്‍ ടികെറ്റുകളും ജനറല്‍ ടികെറ്റുകളും അടിയന്തിരമായി പു:നസ്ഥാപിക്കണമെന്ന് ബിനോയ് വിശ്വം എം പി

റെയില്‍വെ യാത്രാ സൗകര്യങ്ങള്‍ ഒരു പരിധിവരെ ഉപയോഗിച്ചായിരുന്നു വിദ്യാര്‍ഥികളും സാധാരണക്കാരും യാത്ര ചെയ്തിരുന്നത്. എറണാകുളം-കണ്ണൂര്‍ ഇന്റര്‍ സിറ്റി, ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്യൂടിവ്, തിരുവനന്തപുരം -ഗുരുവായൂര്‍ ഇന്റര്‍ സിറ്റി, പരശുറാം, വേണാട്, വഞ്ചിനാട് തുടങ്ങി വിദ്യാര്‍ഥികളും സാധാരണക്കാരും ഏറെ ആശ്രയിക്കുന്ന ട്രെയിനുകളില്‍ നിലവില്‍ റിസര്‍വേഷന്‍ ടികെറ്റുകള്‍ ഉള്ളവര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ കഴിയുക.

സീസണ്‍ ടികെറ്റുകളും ജനറല്‍ ടികെറ്റുകളും പുന:സ്ഥാപിക്കാത്തത് കാരണം ദിനംപ്രതി ട്രെയിനിനെ ആശ്രയിക്കുന്നവര്‍ ഏറെ പ്രതിസന്ധിയിലാണ്. ദിവസേനെ ടികെറ്റുകള്‍ റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്നതിലെ പ്രായോഗികതയും സാമ്പത്തിക ബാധ്യതയും വിദ്യാര്‍ഥികകളേയും രക്ഷിതാക്കളേയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നതാണ്. സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന പാസന്‍ജെര്‍ ട്രെയിനുകള്‍ പലതും പുന:സ്ഥാപിച്ചിട്ടില്ലന്നും പുന:രാരംഭിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

Keywords:  Binoy Vishwam MP urges immediate reinstatement of railway season tickets and general tickets, Thiruvananthapuram, News, Railway, Passengers, Ticket, Students, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia