Follow KVARTHA on Google news Follow Us!
ad

മറ്റൊരു പൊൻതൂവൽ കൂടി; ആസ്റ്റർ മിംസിന് ഇൻഡ്യയിലെ ഏറ്റവും മികച്ച സ്‌ട്രോക് ആശുപത്രിക്കുള്ള അവാർഡ്

Aster Mims won award for best stroke hospital in India #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kvartha.com 30.10.2021) ആസ്റ്റർ മിംസിന് മറ്റൊരു നേട്ടം കൂടി. വേള്‍ഡ് സ്‌ട്രോക് ഓര്‍ഗനൈസേഷന്റെ ഇൻഡ്യയിലെ ഏറ്റവും മികച്ച സ്‌ട്രോക് ആശുപത്രിക്കുള്ള അവാര്‍ഡ് ആസ്റ്റര്‍ മിംസിന് ലഭിച്ചു. സ്‌ട്രോകുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാന സംഘടനയായാണ് വേള്‍ഡ് സ്‌ട്രോക് ഓര്‍ഗനൈസേഷൻ.

 
Aster Mims won award for best stroke hospital in India



സ്‌ട്രോക് ബാധിതരായ രോഗികള്‍ക്ക് ലഭിക്കുന്ന ചികിത്സയുടേയും ശസ്ത്രക്രിയയുടേയും നിലവാരം, സ്‌ട്രോകില്‍ നിന്ന് വിമുക്തി നേടുന്ന രോഗികളുടെ അനുഭവം, പശ്ചാത്തല സൗകര്യങ്ങള്‍, മരണത്തെ അതിജീവിക്കുന്നവരുടെ നിരക്ക്, എന്നിവ ഉള്‍പെടെ നിരവധി മേഖലകളെ സമഗ്രമായി പരിഗണിച്ചാണ് അഭിമാനാര്‍ഹമായ നേട്ടം ആസ്റ്റര്‍ മിംസിന് ലഭ്യമായത്.

കോഴിക്കോട് എ എസ് പി, കെ പി അബ്ദുർ റസാഖില്‍ നിന്ന് ന്യൂറോസയന്‍സസ് ഓപറേഷന്‍സ് മാനജര്‍ ടീന ആനി ജോസഫ്, സ്‌ട്രോക് നഴ്‌സ് ബബിത പീറ്റര്‍ എന്നിവര്‍ ചേര്‍ന്ന് ആസ്റ്റര്‍ മിംസിന് വേണ്ടി അവാര്‍ഡ് ഏറ്റുവാങ്ങി. ചടങ്ങിന്റെ ഭാഗമായി സ്‌ട്രോക് ബോധവത്കരണ പരിപാടികളും സ്‌ട്രോക് ഹീറോസിനുള്ള അവാര്‍ഡ് ദാനവും നടന്നു.

ഡോ. അശ്‌റഫ് വി വി സ്വാഗതം പറഞ്ഞു. ആസ്റ്റർ മിംസ് കേരള ആൻഡ് ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, ഡോ. ജേക്കബ് പി ആലപ്പാട്ട്, ഡോ. അബ്രഹാം മാമ്മന്‍, ഡോ. പോള്‍ ജെ ആലപ്പാട്ട്, ഡോ. ശ്രീവിദ്യ എല്‍ കെ, ഡോ. സചിന്‍ സുരേഷ് ബാബു, ഡോ. കെ ജി രാമകൃഷ്ണന്‍, ഡോ. വേണുഗോപാലന്‍ പി പി, ഡോ. നൗഫല്‍ ബശീര്‍, ഡോ. അബ്ദുർ റഹ്‌മാൻ കെ പി സംസാരിച്ചു.

Post a Comment