Follow KVARTHA on Google news Follow Us!
ad

ഞാന്‍ ഏറെ പരിഹസിക്കപ്പെട്ടു, അപലപിക്കപ്പെട്ടു, ജമ്മുകശ്മീരിലെ ജനങ്ങളോട് നേരിട്ട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു; ബുള്ളറ്റ് പ്രൂഫ് കവചം എടുത്തുമാറ്റി അമിത് ഷാ

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Srinagar,News,Jammu,Kashmir,Protection,Visit,National,
ശ്രീനഗര്‍: (www.kvartha.com 25.10.2021) ഞാന്‍ ഏറെ പരിഹസിക്കപ്പെട്ടു, അപലപിക്കപ്പെട്ടു, ജമ്മുകശ്മീരിലെ ജനങ്ങളോട് നേരിട്ട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു, ബുള്ളറ്റ് പ്രൂഫ് കവചം എടുത്തുമാറ്റി ആഭ്യന്തരമന്ത്രി അമിത് ഷാ. 

മൂന്ന് ദിവസത്തെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനിടെ തിങ്കളാഴ്ച ശ്രീനഗറിലെ ഷേര്‍ ഐ കശ്മീര്‍ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെത്തിയപ്പോഴാണ് അമിത് ഷാ സുരക്ഷാകവചം ഒഴിവാക്കി ജനങ്ങളെ അഭിസംബോധന ചെയ്തത്. ശനിയാഴ്ചയാണ് അമിത് ഷാ ജമ്മു കശ്മീരിലെത്തിയത്.

Amit Shah has his bulletproof shield removed, tells J&K crowd: Want to speak frankly, Srinagar, News, Jammu, Kashmir, Protection, Visit, National

സുരക്ഷയ്ക്കായി വേദിയില്‍ സ്ഥാപിച്ച ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കവചമാണ് ഷാ എടുത്തുമാറ്റിയത്. പിന്നാലെ ജമ്മുകശ്മീരിലെ ജനങ്ങളോട് നേരിട്ട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു. 2019 ഓഗസ്റ്റില്‍ 370-ാം വകുപ്പ് റദ്ദാക്കിയതിന് ശേഷമുള്ള അമിത് ഷായുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമായിരുന്നു ഇത്.

'ഞാന്‍ ഏറെ പരിഹസിക്കപ്പെട്ടു. അപലപിക്കപ്പെട്ടു. ഇന്നെനിക്ക് നിങ്ങളോട് തുറന്നു സംസാരിക്കണം. അതുകൊണ്ടാണ് ബുള്ളറ്റ് പ്രൂഫ് കവചമോ മറ്റു സുരക്ഷയോ ഇവിടെ ഇല്ലാത്തത്. പാകിസ്താനോട് സംസാരിക്കണമെന്നാണ് ഫാറൂഖ് സഹേബ് എന്നോട് നിര്‍ദേശിച്ചത്. എന്നാല്‍ യുവാക്കളോടും താഴ്വരയിലെ ജനങ്ങളോടുമാണ് ഞാന്‍ സംസാരിക്കുക', അമിത് ഷാ പറഞ്ഞു.

മൂന്ന് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയാകുന്ന തിങ്കളാഴ്ച രാവിലെ ഗന്ദര്‍ബാലിലെ ഖീര്‍ ഭവാനി ക്ഷേത്രവും അമിത് ഷാ സന്ദര്‍ശിച്ചിരുന്നു. ക്ഷേത്ര ദര്‍ശനത്തിനായി ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

പ്രധാനമന്ത്രി മോദിയുടെ ഹൃദയത്തിലാണ് ജമ്മു കശ്മീരിന്റെ സ്ഥാനമെന്നും ജമ്മുവിന് ഇനി വിവേചനം അനുഭവിക്കേണ്ടി വരില്ലെന്നും കഴിഞ്ഞ ദിവസം അമിത് ഷാ വ്യക്തമാക്കിയിരുന്നു. വികസനത്തെ തടഞ്ഞുനിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ലെന്നും ജമ്മു കശ്മീരില്‍ അത് തുടങ്ങിക്കഴിഞ്ഞുവെന്നും ഷാ പറഞ്ഞിരുന്നു.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ജമ്മു നഗരത്തിലും ശ്രീനഗറിലും മെട്രോ സെര്‍വീസ് ആരംഭിക്കുമെന്നും ജമ്മു കശ്മീരിലെ ഓരോ ജില്ലകളിലേക്കും ഹെലികോപ്റ്റര്‍ സേവനങ്ങള്‍ ഉറപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

Keywords: Amit Shah has his bulletproof shield removed, tells J&K crowd: Want to speak frankly, Srinagar, News, Jammu, Kashmir, Protection, Visit, National.

Post a Comment