നടി ലക്ഷ്മി ഗോപാലസ്വാമി മുകേഷിനെ വിവാഹം കഴിക്കാന്‍ പോവുകയാണോ? സത്യാവസ്ഥ ഇങ്ങനെ!

കൊച്ചി: (www.kvartha.com 11.10.2021) നടി ലക്ഷ്മി ഗോപാലസ്വാമി പ്രായം 51 ആയിട്ടും ഇതുവരെ വിവാഹം കഴിക്കാത്തതില്‍ സിനിമാ പ്രേമികളൊക്കെ നിരാശരാണ്. പല അഭിമുഖങ്ങളിലും ലക്ഷ്മിയോട് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചിട്ടുമുണ്ട്. അപ്പോഴൊക്കെ വ്യക്തമായ ഉത്തരവും താരം നല്‍കിയിട്ടുണ്ട്.

Actress Lakshmi Gopalaswamy reacts to wedding rumours, Kochi, News, Cinema, Entertainment, Marriage, Social Media, Gossip, Kerala

എന്നാല്‍ കുറച്ചുദിവസങ്ങളിലായി സോഷ്യല്‍ മീഡിയകളിലും യൂട്യൂബുകളിലും നിറയുന്നത് ലക്ഷ്മിയുടെ വിവാഹ വാര്‍ത്തയാണ്. വരന്‍ മറ്റാരുമല്ല, നടനും എം എല്‍ എയുമായ മുകേഷ്. എന്നാല്‍ കഴിഞ്ഞദിവസം ഗോസിപ്പ് സംബന്ധിച്ച് ലക്ഷ്മി തന്നെ പ്രതികരണവുമായി രംഗത്തെത്തി. ഇതോടെ അഭ്യൂഹങ്ങള്‍ അവസാനിക്കുകയും ചെയ്തു.

'തന്റെ വിവാഹ വാര്‍ത്ത വ്യാജമെന്നല്ല അത് തീര്‍ത്തും അടിസ്ഥാന രഹിതമായ വാര്‍ത്തയാണെന്ന് വേണം പറയാന്‍. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ കാണുന്നുണ്ട്. ഈ വിഷയത്തില്‍ എനിക്കിതാണ് മലയാളികളോട് പറയാനുള്ളത്. എന്നെ വിളിച്ച് സത്യാവസ്ഥ തിരക്കിയതില്‍ സന്തോഷമെന്നും നടി പറയുന്നു. ഇതോടെ പ്രചരിക്കുന്നതിലൊന്നും സത്യമില്ലെന്ന് മനസിലായി.

അരയന്നങ്ങളുടെ വീട് എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ നായികയായിട്ടാണ് ലക്ഷ്മി ഗോപാലസ്വാമി വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് സിനിമകളില്‍ സജീവമായി. നടി എന്നതിലുപരി നര്‍ത്തകി കൂടിയാണ് ലക്ഷ്മി.

Keywords: Actress Lakshmi Gopalaswamy reacts to wedding rumours, Kochi, News, Cinema, Entertainment, Marriage, Social Media, Gossip, Kerala.

Post a Comment

Previous Post Next Post