മലയാളത്തിന്റെ ശാലീന സുന്ദരി അനു സിതാരയോടൊപ്പം 'വെണ്ണിലാചന്ദനക്കിണ്ണം' പാടി വിദേശികള്‍, നിമിഷനേരം കൊണ്ട് തരംഗമായി വീഡിയോ
Oct 9, 2021, 09:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 09.10.2021) അഴകിയ രാവണന്‍ സിനിമയില്‍ മമ്മൂട്ടിയും ശ്രീനിവാസനും പട്ടുപാവാടക്കാരിയായ കാവ്യാ മാധവനും ഭാനുപ്രിയയും അഭിനയിച്ച 'വെണ്ണിലാചന്ദനക്കിണ്ണം' എന്ന ഗാനം പ്രേക്ഷകര്‍ക്ക് എക്കാലവും പ്രിയപ്പെട്ട സിനിമാപാട്ടുകളില്‍ ഒന്നാണ്. ഇപ്പഴിതാ മലയാളത്തിന്റെ ശാലീന സുന്ദരി അനു സിതാരയോടൊപ്പം 'വെണ്ണിലാചന്ദനക്കിണ്ണം' പാടി വിദേശികള്‍. ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് തരംഗമായത്.

'മൊമോ ഇന്‍ ദുബൈ' എന്ന സിനിമയ്ക്കിടെ കണ്ടുകിട്ടിയ രണ്ടു വിദേശികളെ തന്റെ ഇരുവശവും ഇരുത്തി ശ്രദ്ധയോടുകൂടി പാട്ട് പഠിപ്പിക്കുകയാണ് താരം. അനു സിതാര പഠിപ്പിക്കുകയും പാടിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ കാണാവുന്നത്. മലയാളം തീരെ മനസിലാവാത്ത വിദേശികള്‍ വെണ്ണിലാചന്ദനക്കിണ്ണം പാടുന്നത് ശരിക്കും രസകരമായിട്ടുണ്ട്. എറിക, ജെനിഫര്‍ എന്നിവരെയാണ് അനു സിതാര പാട്ട് പഠിപ്പിക്കുന്നത്.
'ഹലാല്‍ ലൗ സ്റ്റോറി' എന്ന ചിത്രത്തിനുശേഷം സകരിയയുടെ തിരക്കഥയിലും നിര്‍മാണത്തിലുമൊരുങ്ങുന്ന 'മൊമോ ഇന്‍ ദുബൈ' എന്ന ചില്‍ഡ്രന്‍സ് -ഫാമിലി ചിത്രത്തിന്റെ ചിത്രീകരണം ദുബൈയില്‍ പുരോഗമിക്കുകയാണ്.
അനീഷ് ജി മേനോന്‍, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന്‍ അസ്ലം സംവിധാനം ചെയ്യുന്ന ചിത്രമാണ് മൊമോ ഇന്‍ ദുബൈ. ക്രോസ് ബോര്‍ഡര്‍ കാമറ, ഇമാജിന്‍ സിനിമാസ് എന്നിവയുടെ ബാനറില്‍ സകരിയ, പി ബി അനീഷ്, ഹാരിസ് ദേശം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിര്‍മാതാവാവുന്ന ചിത്രം കൂടിയാണിത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.