അബുദബിയിൽ അധ്യാപകരോ ക്ലാസ് മുറികളോയില്ലാത്ത കോഡിങ് സ്‌കൂൾ ആരംഭിച്ചു; ഫീസില്ല
Oct 24, 2021, 20:49 IST
ഖാസിം ഉടുമ്പുന്തല
അബുദബി: (www.kvartha.com 24.10.2021) വിദ്യാഭ്യാസ രംഗത്തെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി അബുദബിയിൽ ആരംഭിച്ച അധ്യാപകരോ ക്ലാസ് മുറികളോ ഇല്ലാത്ത കോഡിങ് സ്കൂൾ നവീന സാധ്യതകൾ തുറന്നിടുന്നു. മാറി വരുന്ന കാലഘട്ടത്തിന്റെ പ്രത്യേകതകളും ആവശ്യകതയും സമന്വയിപ്പിച്ചുകൊണ്ടുള്ള പഠനരീതിയാണ് ഇവിടെ അവലംബിക്കുന്നത്.
വിദ്യാർഥികൾക്ക് സ്വയമേ കാര്യങ്ങൾ മനസിലാക്കി പഠിച്ച് വിവിധ പ്രോജക്ടുകളുടെ ഭാഗമായി പഠനകാലയളവ് പൂർത്തിയാക്കാം. മിന സാഇദിൽ തുറന്ന പുതിയ കാമ്പസിൽ 225 വിദ്യാർഥികളാണ് പ്രഥമ ബാചിലുള്ളത്. ഇതിൽ 40 ശതമാനവും പെൺകുട്ടികളാണ്. '42 നെറ്റ്‌വർകിന്റെ' ഭാഗമാണ് കോഡിങ് സ്കൂൾ. വാണിജ്യ തലത്തിലും സാങ്കേതിക തലത്തിലും കൂടുതൽ അഭിനിവേശമുള്ളവർക്കാണ് സാധ്യതയേറെയുള്ളത്.
സർഗാത്മകതയും പങ്കാളിത്തമനോഭാവവും അച്ചടക്കവും തദ്വാരാ വാർത്തെടുക്കാനാകുമെന്ന് സംഘാടകർ വ്യക്തമാക്കുന്നു. 24 മണിക്കൂറും തുറന്നുപ്രവർത്തിക്കുന്ന സ്കൂളിൽ പഠന ഫീസ് സൗജന്യമാണ്. മിഡിൽ ഈസ്റ്റിൽ പ്രഥമമായാണ് ഇത്തരമൊരു കാമ്പസ് പ്രവർത്തനം ആരംഭിക്കുന്നത്. 2013-ൽ പാരീസിലാണ് ആദ്യമായി ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്.
Keywords: Gulf, News, Abu Dhabi, Study class, Education, Students, Top-Headlines, Abu Dhabi opens coding school without teachers.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.