Follow KVARTHA on Google news Follow Us!
ad

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒരു ഷടര്‍കൂടി ഉടന്‍ തുറക്കും

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thodupuzha,News,Mullaperiyar Dam,Supreme Court of India,National,
തൊടുപുഴ: (www.kvartha.com 28.10.2021) മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒരു ഷടര്‍കൂടി ഉടന്‍ തുറക്കും. ജലനിരപ്പ് 138.85 അടിയായി തുടരുന്ന സാഹചര്യത്തില്‍ കേരളം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. ഒരു ഷടര്‍ കൂടി തുറക്കുമ്പോള്‍ പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് 825 ഘനയടിയായി ഉയരും. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

A shutter on the Mullaperiyar Dam will be opened soon, Thodupuzha, News, Mullaperiyar Dam, Supreme Court of India, National.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും വെള്ളിയാഴ്ച രാവിലെ ഏഴരയോടെ തുറന്നുവിട്ട വെള്ളം നാലര മണിക്കൂറിനു ശേഷം പതിനൊന്നരയോടെയാണ് ഇടുക്കി ജലാശയത്തില്‍ എത്തിയത്. ഉടുമ്പന്‍ചോലയില്‍ ഉപ്പുതറ പാലത്തിനു സമീപമാണ് വെള്ളം ആദ്യം എത്തിയത്.

മുല്ലപ്പെരിയാറില്‍നിന്നും നിലവില്‍ സെകന്‍ഡില്‍ 14,000 ലീറ്റര്‍ വെള്ളം മാത്രം ഒഴുക്കി വിടുന്നതിനാല്‍ സാവധാനമാണ് ഒഴുക്ക്. ചെറിയതോതില്‍ മാത്രം വെള്ളം എത്തുന്നതിനാല്‍ ഇടുക്കി ജലാശയത്തില്‍ ജലനിരപ്പ് നേരിയ തോതില്‍ മാത്രമേ ഉയരുകയുള്ളൂ എന്ന് അണക്കെട്ട് ഗവേഷണ വിഭാഗം അധികൃതര്‍ പറഞ്ഞു.

അതേസമയം ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നു കെഎസ്ഇബി അറിയിച്ചു. 2398.30 അടിയാണ് ഇടുക്കി ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. രണ്ടു ദിവസമായി മഴയും നീരൊഴുക്കും കുറവാണ്. ജലനിരപ്പ് താഴ്ന്നതോടെ ഇടുക്കി അണക്കെട്ടിലെ റെഡ് അലേര്‍ട് പിന്‍വലിച്ച് ഓറന്‍ജ് അലേര്‍ട് പ്രഖ്യാപിച്ചു.

Keywords: A shutter on the Mullaperiyar Dam will be opened soon, Thodupuzha, News, Mullaperiyar Dam, Supreme Court of India, National.

Post a Comment