Follow KVARTHA on Google news Follow Us!
ad

ഹലാൽ, നാർകോടിക് വിവാദങ്ങൾ തെറ്റിദ്ധാരണയിൽ നിന്ന് ഉടലെടുത്ത അഭ്യൂഹങ്ങൾ മാത്രമാണെന്ന് ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി; 'ഇസ്ലാമിക സമരങ്ങളിൽ മാനവികമല്ലാത്തതൊന്നും നടന്നിട്ടില്ല'

A P Abdul Hakeem Azhari said that halal and narcotics controversies were just rumors out of misunderstanding#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃശൂർ: (www.kvartha.com 28.10.2021) ഹലാൽ, നാർകോടിക് വിവാദങ്ങൾ തെറ്റിദ്ധാരണയിൽ നിന്ന് ഉടലെടുത്ത അഭ്യൂഹങ്ങൾ മാത്രമാണെന്ന് എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രടറി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. ഇസ്ലാമിക സമരങ്ങളിൽ മാനവികമല്ലാത്തതൊന്നും നടന്നിട്ടില്ല. മുഹമ്മദ് നബി ലോകത്തിന് വിഭാവനം ചെയ്ത സന്ദേശങ്ങൾ മുഴുവനും സാഹോദര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാടാനപ്പള്ളി ഇസ്റ നബിദിന സാമയികത്തിൽ ആറാമത് സ്നേഹ റസൂൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

     
Thrissur, Kerala, News, Love Jihad, Narcotic Jihad, Inauguration, President, A P Abdul Hakeem Azhari said that halal and narcotics controversies were just rumors out of misunderstanding.



ടി എൻ പ്രതാപൻ എംപി ഉദ്ഘാടനം ചെയ്‌തു. ഇസ്റ ട്രഷറർ ഇ കെ ഹനീഫ് ഹാജി അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത് ജില്ലാ ഉപാധ്യക്ഷൻ ഇസ്ഹാഖ് ഫൈസി ചേറ്റുവ, അബൂബകർ സഖാഫി വാടാനപ്പള്ളി, പി കെ നൂറുദ്ദീൻ സഖാഫി, ബശീർ റഹ്‌മാനി കൊപ്പം പ്രസംഗിച്ചു. ചടങ്ങിൽ പ്രമുഖ ജീവകാരുണ്യ വിദ്യാഭ്യാസ പ്രവർത്തകൻ ആർ.കെ ജലാൽ ഹാജിയെ ആദരിച്ചു. ഡോ. അബ്ദുർ റഊഫ് നൂറാനി സ്വാഗതവും ശഹീർ സൈദലവി നന്ദിയും പറഞ്ഞു.


Keywords: Thrissur, Kerala, News, Love Jihad, Narcotic Jihad, Inauguration, President, A P Abdul Hakeem Azhari said that halal and narcotics controversies were just rumors out of misunderstanding.

< !- START disable copy paste -->


Post a Comment