പ്രസവിച്ച യുവതിക്ക് കൂട്ടിരിക്കാമെന്ന വാഗ്ദാനവുമായി എത്തിയ സ്ത്രീ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയതായി പരാതി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്


ചെന്നൈ: (www.kvartha.com 09.10.2021) കൂട്ടിരിക്കാനെത്തിയ സ്ത്രീ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. തഞ്ചാവൂരിലാണ് സംഭവം. രാജാ മിരാസുധര്‍ സര്‍കാര്‍ ആശുപത്രിയില്‍വച്ച് പ്രസവിച്ച ജി രാജലക്ഷ്മി(22)യുടെയും കൂലി പണിക്കാരനായ ഗുണശേഖരന്റെയും നാല് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്.

പ്രണയവിവാഹിതരായതിനാല്‍ ബന്ധുക്കളാരും ഒപ്പമില്ലാതിരുന്ന ഇവര്‍ക്ക് സഹായവാഗ്ദാനവുമായി തട്ടിപ്പുകാരി അടുത്തുകൂടുകയായിരുന്നു. ചെറിയ ചെറിയ സഹായങ്ങള്‍ ചെയ്ത് അടുപ്പം സ്ഥാപിച്ച് വിശ്വാസം നേടിയെടുത്താണ് സ്ത്രീ കൂടെ കൂടിയതെന്ന് രാജലക്ഷ്മി പറഞ്ഞു.

News, National, India, Chennai, Crime, New Born Child, Police, CCTV, Complaint, Couples, 4-day-old girl stolen from Thanjavur hospital
തുടര്‍ന്ന് കുഞ്ഞിനെ നോക്കാന്‍ ഏല്‍പിച്ച് അമ്മ ശുചിമുറിയിലേക്കും അച്ഛന്‍ ചായ വാങ്ങാനും പോയ സമയത്താണ് സ്ത്രീ കുഞ്ഞുമായി കടന്നുകളഞ്ഞത്. വലിയ സഞ്ചിയുമായി ഓടോയില്‍കയറിപ്പോകുന്ന ഇവരുടെ ദൃശ്യം സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: News, National, India, Chennai, Crime, New Born Child, Police, CCTV, Complaint, Couples, 4-day-old girl stolen from Thanjavur hospital

Post a Comment

Previous Post Next Post