കായംകുളം: (www.kvartha.com 27.10.2021) ബൈക് സൈകിളില്‍ ഇടിച്ച് ബൈകോടിച്ച 19 കാരന് ദാരുണാന്ത്യം. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പേരാത്ത് മുക്ക് മല്ലികാട്ട് കടവിലുണ്ടായ വാഹനാപകടത്തില്‍ മാങ്കിരില്‍ മനോഹരന്‍ മിനി ദമ്പതികളുടെ മകന്‍ മിഥുന്‍ രാജ് ആണ് മരിച്ചത്.
മൂത്താശ്ശേരില്‍ റിസ്വാന്‍(19 ), കണ്ടല്ലൂര്‍ വടക്ക് വൈലില്‍ വീട്ടില്‍ നാരായണന്‍(68 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് അപകടം ഉണ്ടായത്.
മിഥുനും സുഹൃത്തായ റിസ്വാനും സഞ്ചരിച്ച ബൈക് നിയന്ത്രണം വിട്ട് സൈകിളില്‍ യാത്രക്കാരനായ നാരായണനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ശക്തമായ ഇടിയില്‍ ബൈക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മിഥുന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം കായംകുളം താലൂക് ആശുപത്രിയിലേക്ക് മാറ്റി.