ന്യൂഡെല്‍ഹി: (www.kvartha.com 21.09.2021) ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണിന്റെ നിയമവിഭാഗം ഉദ്യോഗസ്ഥര്‍ ഇന്‍ഡ്യയിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കുമെന്ന് സര്‍കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ ആമസോണും അന്വേഷണം നടത്തുമെന്നാണ് അറിയുന്നത്. അഴിമതിയോടു യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടാണ് സര്‍കാരിനുള്ളതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആമസോണുമായി കരാറിലുള്ള ഒരു അഭിഭാഷകന് ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ കമ്പനി പണം കൈമാറിയെന്നാണ് ആരോപണം. എന്നാല്‍ ഏതു സംസ്ഥാനത്ത്, എപ്പോഴാണ് കൈക്കൂലി നടന്നതെന്ന കാര്യം ഇതുവരെ പുറത്തുവന്നിട്ടില്ല.
ലീഗല്‍ ഫീസായി ആമസോണ്‍ 8,500 കോടിയിലേറെയാണ് ചെലവഴിക്കുന്നത്. അതൊക്കെ എവിടേക്കു പോകുന്നുവെന്നു ചിന്തിക്കാനുള്ള സമയമാണിതെന്നും സര്‍കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചു. കമ്പനിക്കെതിരെ ആരോപണമുയര്‍ന്നതിന് പിന്നാലെ ആമസോണ്‍ നിയമവിഭാഗം ഉദ്യോഗസ്ഥര്‍കെതിരെ അന്വേഷണം തുടങ്ങിയതായാണ് ഒരു രാജ്യാന്തര മാധ്യമം റിപോര്‍ട് ചെയ്തത്.
ഇത്തരം നടപടികളെ ഗൗരവമായി കാണുന്നുവെന്നും അന്വേഷണം നടത്തി കൃത്യമായ നടപടി സ്വീകരിക്കുമെന്നാണ് കമ്പനിയുടെ നിലപാട്. ആരോപണങ്ങള്‍ നിഷേധിക്കാതിരുന്ന ആമസോണ്‍, അഴിമതിയോടു വിട്ടുവീഴ്ചയില്ലെന്നും വ്യക്തമാക്കി.
സംഭവത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്‍ഡ്യ ട്രേഡേഴ്‌സ് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് കത്തെഴുതി. സര്‍കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
Keywords: 'Zero Tolerance' For Corruption: Government To Probe Amazon Bribe Charge, New Delhi, News, Bribe Scam, Probe, Lawyer, Media, Report, National, Business.