22കാരനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; 6 മാസമായി ജോലിക്ക് പോകാതെ ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ നിരാശയാണ് മരണകാരണമെന്ന് സംശയം
Sep 15, 2021, 09:41 IST
ഈറോഡ്: (www.kvartha.com 15.09.2021) പെയിന്റിങ് തൊഴിലാളിയായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. പൂന്തുറ റോഡ് ശെല്ലദുരൈയുടെ മകന്‍ പെയിന്റിങ് തൊഴിലാളിയായ ശ്രീറാമിനെ(22) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം വീടിനകത്ത് തൂങ്ങിയ നിലയിലാണ് ഉണ്ടായിരുന്നത്.
കഴിഞ്ഞ 6 മാസത്തിലേറെയായി ജോലിക്കൊന്നും പോകാതെ ശ്രീറാം ഫോണില്‍ വിവിധ ഓണ്‍ലൈന്‍ ഗെയിം കളിച്ചിരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതോടെ ശ്രീറാം കടുത്ത നിരാശയിലായിരുന്നുവെന്ന് വീട്ടുകാരും പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകിട്ട് പുറത്തു പോയ മാതാപിതാക്കളും സഹോദരനും വീട്ടില്‍ തിരികെയെത്തിയപ്പോള്‍ ശ്രീറാമിന്റെ മുറി പൂട്ടിയ നിലയിലായിരുന്നു. തട്ടി വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ചവിട്ടിപ്പൊളിച്ച് അകത്ത് കയറി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സംഭവത്തില്‍ ഈറോഡ് ടൗണ്‍ പൊലീസ് കേസെടുത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.