Follow KVARTHA on Google news Follow Us!
ad

അന്ധനായ ലോടെറി കച്ചവടക്കാരനെ കബളിപ്പിച്ച് ടികെറ്റ് തട്ടിയെടുത്തതായി പരാതി

Youth cheats visually challenged lottery seller by replacing old lottery tickets #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാലക്കാട്: (www.kvartha.com 18.09.2021) അന്ധനായ ലോടെറി കച്ചവടക്കാരനെ കബളിപ്പിച്ച് ടികെറ്റ് തട്ടിയെടുത്തതായി പരാതി. പത്തിരിപ്പാലയിലാണ് സംഭവം. കോങ്ങാട് സ്വദേശിയായ അനില്‍കുമാറിന്റെ കൈയില്‍ നിന്ന് ഒരു ബൈക് യാത്രികന്‍ നമ്പര്‍ നോക്കാനായി ടികെറ്റ് വാങ്ങുകയും എന്നാല്‍ തിരികെ പഴയ ടികെറ്റ് നല്‍കിയെന്നുമാണ് പരാതി. 

   
News, Kerala, Palakkad, Lottery, Lottery Seller, Youth, Cheating, Top-Headlines, bike, Youth cheats visually challenged lottery seller by replacing old lottery tickets.


ദിവസവും 20 കിലോമീറ്ററോളം നടന്നാണ് ഇദ്ദേഹം ജീവിതം മുന്നോട്ട് കെണ്ടുപോകുന്നത്. അന്ധയായ ഭാര്യയുടെയും രണ്ട് മക്കളുടേയും ആശ്രയവും ഈ ലോടെറി വില്‍പനയാണ്. 

അനില്‍കുമാറിന് പിന്നീടാണ് പറ്റിയ അബദ്ധം മനസിലായത്. ഇദ്ദേഹത്തെ പോലെ  ഏതാണ്ട് രണ്ടായിരത്തോളം അന്ധരായവരുണ്ട് നമ്മുടെ സംസ്ഥാനത്ത് ലോടെറിയിലൂടെ ഉപജീവനം കണ്ടെത്തുന്നവര്‍. 

ഇവരില്‍ പലരും ഇതുപോലെ പറ്റിക്കപ്പെടുന്നത് പതിവാണ്. കോങ്ങാട് സ്‌റ്റേഷനില്‍ തന്നെ പറ്റിച്ചയാളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുകയാണ് അനില്‍.


Keywords: News, Kerala, Palakkad, Lottery, Lottery Seller, Youth, Cheating, Top-Headlines, bike, Youth cheats visually challenged lottery seller by replacing old lottery tickets.

< !- START disable copy paste -->

Post a Comment