തിരുവനന്തപുരം: (www.kvartha.com 17.09.2021) യുവാവ് വീട്ടുമുറ്റത്ത് ഓമനിച്ച് വളര്‍ത്തിയത് കഞ്ചാവ് ചെടി. കഞ്ചാവ് നട്ട് പരിപാലിച്ച് വന്നിരുന്ന യുവാവിനെ എക്‌സൈസ് കയ്യോടെ പൊക്കി. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് ആണ് സംഭവം. കാപ്പിക്കാട് സ്വദേശി വിജിന്‍ദാസാണ് കഞ്ചാവ് ചെടി വളര്‍ത്തിയതിന് പിടിയിലായത്.
എക്‌സൈസ് സംഘത്തിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തുന്നത് കണ്ടെത്തിയത്. എക്‌സൈസ് സംഘത്തെ കൂസലില്ലാതെയാണ് യുവാവ് വീട്ടുമുറ്റത്ത് തന്നെ വളര്‍ത്താന്‍ മുതിര്‍ന്നത്. പരിസരവാസികള്‍പ്പോലും യുവാവ് കഞ്ചാവ് ചെടി വളര്‍ത്തുന്നത് അറിഞ്ഞിരുന്നില്ല. 2 മാസത്തോളമായി ഇയാള്‍ വീടിന്റെ മുന്‍ വശത്തായി കഞ്ചാവ് ചെടി വളര്‍ത്തി വരികയായിരുന്നുവെന്ന് എക്‌സൈസ് സംഘം പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.