Follow KVARTHA on Google news Follow Us!
ad

ആഴ്ചകള്‍ക്ക് മുമ്പ് നായയുടെ മാന്തുകൊണ്ട യുവാവ് പേവിഷബാധയേറ്റ് മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Local News,News,Dead,Obituary,hospital,Treatment,Kerala,
സുല്‍ത്താന്‍ ബത്തേരി: (www.kvartha.com 22.09.2021) ആഴ്ചകള്‍ക്ക് മുമ്പ് നായയുടെ മാന്തുകൊണ്ട യുവാവ് പേവിഷബാധയേറ്റ് മരിച്ചു. മുത്തങ്ങ മന്മഥന്മൂല കരുണന്റെ മകന്‍ കിരണ്‍കുമാര്‍ (30) ആണ് ദാരണമായി മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മുതല്‍ കിരണിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. വെള്ളം കാണുമ്പോള്‍ ശ്വാസംമുട്ട് അനുഭവപ്പെട്ടതായിരുന്നു തുടക്കം.

Young man was bitten by a dog and died, Local News, News, Dead, Obituary, Hospital, Treatment, Kerala

തുടര്‍ന്ന് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലും ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ഇവിടെവെച്ച് ഡോക്ടര്‍ അന്വേഷിച്ചപ്പോഴാണ് ആഴ്ചകള്‍ക്ക് മുമ്പ് നായ കാല്‍മുട്ടിന് മുകളില്‍ മാന്തിയ വിവരം കിരണ്‍ പറയുന്നത്. തുടര്‍ന്ന് കോഴിക്കോട് ഗവ. മെഡികെല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ചൊവ്വാഴ്ച വൈകിട്ടോടെ മരണം സംഭവിച്ചത്. ഇലക്ട്രീഷ്യനായിരുന്നു. അമ്മ: രാധ. സഹോദരന്‍: രഞ്ജിത്.

Keywords: Young man was bitten by a dog and died, Local News, News, Dead, Obituary, Hospital, Treatment, Kerala.

Post a Comment