മലയാളി യുവാവ് ഖത്വറിൽ വാഹനാപകടത്തിൽ മരിച്ചു

നാദാപുരം: (www.kvartha.com 15.09.2021) മലയാളി യുവാവ് ഖത്വറിൽ വാഹനാപകടത്തിൽ മരിച്ചു. നരിപ്പറ്റ കൊയ്യാൽ സ്വദേശി ചെരിഞ്ഞ പറമ്പത്ത് അമീർ (27) ദോഹ ഉംസലാൽ ഹൈവേയിലുണ്ടായ വാഹന അപകടത്തിൽ മരിച്ചതായാണ്  ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.

 
Young man died in car accident


ഖത്വർ ഹാൻഡ് ബോൾ അസോസിയേഷനിൽ ജോലി ചെയ്തിരുന്ന സി പി അബ്ദുല്ല - നസീമ ദമ്പതികളുടെ മകനാണ്. ദോഹയിലുള്ള അസ്മിൽ, അസ്മിന എന്നിവർ സഹോദരങ്ങളാണ്. തിനൂർ മോന്തോമ്മൽ പൂവള്ള പറമ്പത്ത് അബ്ദുർ റഹ്‌മാന്റെ മകൾ അർശിനയാണ് ഭാര്യ.

Keywords: Kerala, Kasaragod, News, Qatar, Gulf, Accident, Death, Youth,Top-Headlines,Malayalee, Young man died in car accident .

Post a Comment

Previous Post Next Post