കോട്ട: (www.kvartha.com 22.09.2021) ബലാത്സംഗം ചെയ്തെന്നാരോപിച്ച് ബന്ധുക്കളായ ദമ്പതികൾ യുവാവിനെ കെട്ടിയിട്ട് മർദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തതായി പരാതി. മർദന വിഡിയോ അബദ്ധത്തിൽ പുറത്തുവന്നതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ദമ്പതിമാർക്കെതിരെ പൊലീസ് കേസെടുത്തു. രാജസ്ഥാനിലെ കോട്ട ജില്ലയിലെ ജഗ്പുരയിലാണ് കേസിനാസ്പദമായ സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
സെപ്റ്റംബർ 14-ന് യുവാവ് അമ്മാവന്റെയും അമ്മായിയുടെയും വീട്ടിൽ അതിക്രമിച്ച് കയറിയെന്നും അമ്മായിയെ ബലാത്സംഗം ചെയ്തുവെന്നും ഇവർ പരാതി നൽകി. യുവാവിനെ ഈ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്നേ ദിവസം വീട്ടിൽ വച്ച് നടന്ന ക്രൂര മർദനത്തിന്റെയും മൂത്രം കുടിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് അബദ്ധത്തിൽ പുറത്തുവന്നത്.

അതേസമയം യുവാവിനെ കേസിൽ മനഃപൂർവം കുടുക്കിയതാണെന്നാണ് സഹോദരൻ പറയുന്നത്. അഹമ്മദാബാദിൽ ജോലി ചെയ്യുന്ന യുവാവിനെ ദമ്പതികൾ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് 22000 രൂപയും മൊബൈൽ ഫോണും കവർന്നെടുത്ത ശേഷം മർദിക്കുകയും മൂത്രം കുടിപ്പിക്കുകയുമായിരുന്നുവെന്നും സഹോദരൻ ആരോപിച്ചു.
യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും, ഈ ദൃശ്യങ്ങൾ അബദ്ധത്തിൽ പുറത്തുവന്നതാണെന്നും സഹോദരൻ പറഞ്ഞു. വിഡിയോയുടെ പശ്ചാത്തലത്തിൽ ദമ്പതികൾക്കും മറ്റൊരാൾക്കുമെതിരെ കേസെടുത്തതായും പൊലീസ് ഡെപ്യൂടി സൂപ്രണ്ട് പ്രവീൺ ജെയിൻ വ്യക്തമാക്കിയിരുന്നു.
Keywords: News, Rajasthan, National, India, Police, Case, Molestation attempt, Assault, Complaint, Top-Headlines, Young man, Young man allegedly assaulted.
< !- START disable copy paste -->