ന്യൂഡെൽഹി: (www.kvartha.com 17.09.2021) ബിജെപി രാഷ്ട്രീയത്തിനെതിരെ തുറന്നടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇൻഡ്യയെ പാകിസ്താനോ താലിബാനോ ആക്കാൻ അനുവദിക്കില്ലെന്നാണ് മമതാ ബാനർജി പറഞ്ഞത്. തൃണമൂൽ കോൺഗ്രസ് വിജയിച്ചാൽ മമതാ ബാനർജി ഉപതെരഞ്ഞെടുപ്പ് നേരിടുന്ന ഭബാനിപൂർ മണ്ഡലത്തെ അവർ പാകിസ്താനാക്കുമെന്ന ബിജെപിയുടെ പ്രചാരണത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
'ബിജെപിയുടെ നയങ്ങളും രാഷ്ട്രീയവും എനിക്ക് ഇഷ്ടമല്ല. മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നത് മാത്രമാണ് അവരുടെ നയം. നന്ദിഗ്രാമിൽ അവർ പറഞ്ഞു അത് പാകിസ്താനാകുമെന്ന്, ഇപ്പോൾ ഭബാനിപൂരിലും അതുതന്നെ പറയുന്നു. ഇത് ലജ്ജാകരമാണ് ' - മമത വ്യക്തമാക്കി.
എനിക്ക് എന്റെ രാജ്യത്തെ ശക്തമാക്കുകയും സുരക്ഷിതമാക്കുയും വേണം. ഇൻഡ്യയെ മറ്റൊരു താലിബാൻ ആക്കുന്നത് നമുക്ക് അംഗീകരിക്കാനാകില്ല. എന്റെ രാജ്യത്തെ പാകിസ്താനാക്കാൻ ഞാൻ ഒരിക്കലും അനുവദിക്കില്ലെന്നും മമതാ ബാനർജി കൂട്ടിച്ചേർത്തു.
Keywords: News, New Delhi, National, Mamata Banerjee, India, BJP, Politics, Pakistan, Top-Headlines, Won't Let India Turn Into Pakistan Or Taliban: Mamata Banerjee's Bypoll Pitch.
< !- START disable copy paste -->