Follow KVARTHA on Google news Follow Us!
ad

തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; ആണ്‍സുഹൃത്തിനെ ഭയപ്പെടുത്താന്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതാണെന്ന് പൊലീസ്

Woman undergoing treatment for burns, died in Angamaly#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

അങ്കമാലി: (www.kvartha.com 14.09.2021) തീപ്പൊള്ളലേറ്റ് തൃശ്ശൂര്‍ മെഡികല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കറുകുറ്റി തൈക്കാട് പരേതനായ കൃഷ്ണന്റെ മകള്‍ ബിന്ദുവാണ് (38) ചികിത്സയിലിരിക്കെ മരിച്ചത്. ആണ്‍സുഹൃത്തിനെ ഭയപ്പെടുത്താന്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് യുവതി ലൈറ്റര്‍ തെളിയിച്ചതോടെ അബദ്ധത്തില്‍ ദേഹത്താകമാനം തീ പടരുകയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. 

ഹോംനഴ്‌സിങ് ഉള്‍പെടെയുള്ള ജോലികള്‍ ചെയ്യുന്ന ബിന്ദു ഏറെ നാളുകളായി വാടകവീട്ടിലാണ് താമസം. സെപ്റ്റംബര്‍ 6ന് രാത്രി 11ന് യുവതി വാടകയ്ക്ക് താമസിച്ചിരുന്ന മൂക്കന്നൂര്‍ കോക്കുന്നിലെ വീട്ടില്‍ വച്ചാണു പൊള്ളലേറ്റത്. ഭര്‍ത്താവ് 6 വര്‍ഷം മുന്‍പ് മരിച്ചതിനെ തുടര്‍ന്ന് ബിന്ദു ഏറെ നാളായി ഈ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു. 

News, Kerala, State, Top-Headlines, Police, Woman, Death, Burnt, Treatment, Hospital, Friend, Police, Woman undergoing treatment for burns, died in Angamaly


യുവതിക്ക് ഭാര്യയും കുട്ടികളുമുള്ള യുവാവുമായി അടുപ്പമുണ്ടായിരുന്നതായും യുവതിയുടെ വാടക വീട്ടിലെത്തിയ അങ്കമാലി സ്വദേശിയായ ആണ്‍സുഹൃത്തുമായുള്ള വാക്കേറ്റത്തെ തുടര്‍ന്നാണ് പൊള്ളലേറ്റതെന്നും പൊലീസ് സംശയിക്കുന്നു. തീ കെടുത്താനുള്ള ശ്രമത്തിനിടെ ആണ്‍ സുഹൃത്തിനും പൊള്ളലേറ്റു. പൊള്ളലേറ്റ യുവതിയെ സുഹൃത്ത് ബൈകില്‍ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം സ്ഥലം വിടുകയും ചെയ്തു. 

തുടര്‍ന്ന് ബന്ധുക്കളാണ് യുവതിയെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചത്. അടുപ്പില്‍നിന്നു പൊള്ളലേറ്റതാണെന്നാണ് മരിക്കുന്നതിന് മുന്‍പ് യുവതി ആശുപത്രിയില്‍ മൊഴി നല്‍കിയത്. പൊലീസ് അന്വേഷണത്തിലാണ് യുവതിക്ക് പൊള്ളലേല്‍കുമ്പോള്‍ യുവാവും കൂടെയുണ്ടായിരുന്നെന്ന വിവരം പുറത്തുവന്നത്. സംഭവത്തെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തി വരുന്നു.

യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. ഒരു സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിനിടെ പൊള്ളലേറ്റതാണെന്നാണ് ആണ്‍സുഹൃത്ത് സ്വന്തം വീട്ടില്‍ അറിയിച്ചത്.

Keywords: News, Kerala, State, Top-Headlines, Police, Woman, Death, Burnt, Treatment, Hospital, Friend, Police, Woman undergoing treatment for burns, died in Angamaly

Post a Comment