Follow KVARTHA on Google news Follow Us!
ad

സഹോദരങ്ങൾക്കൊപ്പം പുലർച്ചെ നടക്കാനിറങ്ങിയ യുവതിയെ കാറിലെത്തിയ അജ്ഞാതർ തട്ടിക്കൊണ്ടുപോയി

Woman Out On Morning Walk With Siblings Abducted In Greater Noida സഹോദരങ്ങൾക്കൊപ്പം പുലർച്ചെ നടക്കാനിറങ്ങിയ യുവതിയെ കാറിലെത്തിയ അജ്ഞാതർ തട്ടിക്കൊണ്ടുപ
നോയിഡ: (www.kvartha.com 16.09.2021) സഹോദരങ്ങൾക്കൊപ്പം നടക്കാനിറങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയതായി പൊലിസ്. കാറിലെത്തിയ അജ്ഞാതരാണ് ഇരുപതുകാരിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലിസ് പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ 4.30ഓടെയായിരുന്നു സംഭവം. ഒരു സഹോദരിയും രണ്ട് സഹോദരന്മാരും സംഭവം നടക്കുമ്പോൾ യുവതിക്കൊപ്പം ഉണ്ടായിരുന്നു. സദോപുർ ഗ്രാമത്തിൽ ബദല്പുർ പൊലിസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. 


സംഭവത്തിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി നോയിഡ ഡെപ്യൂടി കമ്മീഷണർ ഹരീഷ് ചന്ദർ അറിയിച്ചു. 
വിവരം ലഭിച്ചയുടനെ ഗൗതം ബുദ്ധനഗർ ജില്ലയിലുള്ള എല്ലാ പോലിസ് പോയിൻ്റുകളിലേയ്ക്കും അറിയിപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു. യുവതിയെ രക്ഷിക്കാനായി അഞ്ച് സംഘങ്ങൾക്ക് പൊലിസ് രൂപം നൽകി. താൻ സംഭവ സ്ഥലം സന്ദർശിച്ചതായും യുവതിയുടെ കുടുംബവുമായി സംസാരിച്ചതായും ഡിസിപി ചന്ദർ വ്യക്തമാക്കി. മുൻ ഗ്രാമമുഖ്യൻ്റെ പേരക്കുട്ടിയെ ആണ് തട്ടിക്കൊണ്ടുപോയത്. 

പ്രാഥമീക അന്വേഷണത്തിൽ മറ്റ് ചില കാര്യങ്ങൾ അറിഞ്ഞതായി പൊലിസ് പറഞ്ഞു. എന്നാൽ അക്കാര്യങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും പൊലിസ് വ്യക്തമാക്കി. വിവരമറിഞ്ഞ് ദാദ്രി എം എൽ എ തേജ്പാൽ നഗറും സ്ഥലത്തെത്തി യുവതിയുടെ കുടുംബവുമായി സംസാരിച്ചു. 

SUMMARY: Noida: A 20-year-old woman out for a morning walk in Uttar Pradesh's Greater Noida was allegedly abducted by three unidentified people in a car on Thursday, police said.

Post a Comment