തലയില്‍ ടൈല്‍ കൊണ്ട് അടിച്ചതിന് ശേഷം കത്തികൊണ്ട് കുത്തി, പിന്നീട് സ്വകാര്യഭാഗത്ത് മുള കുത്തിക്കയറ്റി ക്രൂരമായി കൊലപ്പെടുത്തി; ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തില്‍ അമ്മായിയമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മുംബൈ: (www.kvartha.com 13.09.2021) തലയില്‍ ടൈല്‍ കൊണ്ട് അടിച്ചതിന് ശേഷം കത്തികൊണ്ട് കുത്തി, പിന്നീട് സ്വകാര്യഭാഗത്ത് മുള കുത്തിക്കയറ്റി ക്രൂരമായി കൊലപ്പെടുത്തി. ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തില്‍ അമ്മായിയമ്മയെ ക്രൂരമായി കൊലപ്പെടുത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍.

Woman found dead in house, Mumbai, News, Murder, Crime, Criminal Case, Police, Arrested, National

മുംബൈ വിലേ പാര്‍ലേ ഈസ്റ്റില്‍ സപ്തംബര്‍ ആറിനാണ് ദാരുണമായ സംഭവം നടന്നത്. കേസില്‍ അറസ്റ്റിലായ പ്രതിയെ സെപ്റ്റംബര്‍ 14വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞതായി ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപോര്‍ട് ചെയ്യുന്നു.

തലയില്‍ ടൈല്‍ കൊണ്ട് അടിച്ചതിന് ശേഷം കത്തികൊണ്ട് കുത്തി. പിന്നീട് സ്വകാര്യഭാഗത്ത് മുള കുത്തിക്കയറ്റി ക്രൂരമായാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ ഐപിസി 377 ചുമത്തിയതായും പൊലീസ് അറിയിച്ചു.

മാലപൊട്ടിച്ച കേസില്‍ ജയിലിലായ പ്രതി മൂന്ന് വര്‍ഷത്തിന് ശേഷം ഇക്കഴിഞ്ഞ സ്പതംബര്‍ ഒന്നിനാണ് ജയില്‍ മോചിതനായത്. ജയിലില്‍ നിന്നിറങ്ങി ഭാര്യയെ അന്വേഷിച്ചപ്പോള്‍ അവര്‍ മറ്റൊരു വിവാഹം കഴിച്ച് ഗര്‍ഭിണിയാണെന്നറിഞ്ഞു. ഇതോടെ ഭാര്യയോട് നിലവിലെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്നോടൊപ്പം വരാന്‍ യുവാവ് ആവശ്യപ്പെട്ടെങ്കിലും അവര്‍ അനുസരിച്ചില്ല.

ഇതേതുടര്‍ന്ന് ഇയാള്‍ ഭാര്യയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഭാര്യയും പുതിയ ഭര്‍ത്താവും വീടുമാറി. വീട്ടില്‍ യുവതിയുടെ അമ്മയും താമസിച്ചിരുന്നു. തൊട്ടടുത്ത ദിവസം ഭാര്യയെ അന്വേഷിച്ചെത്തിയ ഇയാള്‍ ഭാര്യാമാതാവിനോട് വിവരം തിരക്കിയെങ്കിലും മകള്‍ എവിടെയാണെന്ന് പറയാന്‍ അവര്‍ കൂട്ടാക്കിയില്ല. ഇതോടെ പ്രകോപിതനായ പ്രതി ഇവരെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ പുനെയില്‍ നിന്നാണ് പിടികൂടിയത്.

Keywords: Woman found dead in house, Mumbai, News, Murder, Crime, Criminal Case, Police, Arrested, National.

Post a Comment

Previous Post Next Post