പ്രതിശ്രുത വരനൊപ്പം യാത്രചെയ്യവെ സ്‌കൂടെര്‍ മറിഞ്ഞ് കെഎസ്ആര്‍ടിസി ബസിന് അടിയില്‍പെട്ട യുവതിക്ക് ദാരുണാന്ത്യം
Sep 22, 2021, 10:44 IST
ചങ്ങനാശേരി (കോട്ടയം): (www.kvartha.com 22.09.2021) പ്രതിശ്രുത വരനൊപ്പം യാത്രചെയ്യവെ സ്‌കൂടെര്‍ മറിഞ്ഞ് കെഎസ്ആര്‍ടിസി ബസിന് അടിയില്‍പെട്ട യുവതിക്ക് ദാരുണാന്ത്യം. മാമ്മൂട് വളവുകുഴി കരിങ്ങണാമറ്റം സണ്ണി - ബിജി ദമ്പതികളുടെ ഏകമകള്‍ സുബി ജോസഫ് (25) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5:35ന് വാഴൂര്‍ റോഡില്‍ പൂവത്തുംമൂടിനു സമീപമായിരുന്നു അപകടം.
ഒരേ ദിശയിലാണ് കെഎസ്ആര്‍ടിസി ബസും സ്‌കൂടെറും സഞ്ചരിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പ്രതിശ്രുത വരനൊപ്പം സ്‌കൂടെറിന്റെ പിന്നില്‍ ഇരുന്നാണ് സുബി യാത്ര ചെയ്തിരുന്നത്. കുമളിയില്‍നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്നു ബസ്.
പൂവത്തുംമൂടിനു സമീപം ബസ്, സ്‌കൂടെറിനെ ഓവര്‍ടേക് ചെയ്യുന്നതിനിടെ സ്‌കൂടെര്‍ റോഡില്‍നിന്നു തെന്നിമാറുകയും സുബി ബസിനടിയില്‍പെടുകയുമായിരുന്നു. സുബിയുടെ തലയിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി. സംഭവസ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചു. കൂടെയുണ്ടായിരുന്ന പ്രതിശ്രുത വരന്‍ അദ്ഭുതകരമായി രക്ഷപെട്ടു. കോട്ടയം മെഡികെല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം പോസ്റ്റുമോര്‍ടെത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറി.
Keywords: Woman died in schooter accident, Kottayam, News, Accidental Death, Dead Body, KSRTC, Local News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.