Follow KVARTHA on Google news Follow Us!
ad

പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനത്തിൽ റെകോർഡ് വാക്സിനേഷൻ; എല്ലാ ദിവസവും പ്രധാനമന്ത്രിയുടെ പിറന്നാൾ ആകട്ടെയെന്ന് രാഹുൽ ഗാന്ധി

'Wish PM celebrated his birthday every day'; Congress takes a dig at Modi after record vaccinations പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനത്തിൽ റെകോർഡ് വാക്സ
ന്യൂഡെൽഹി: (www.kvartha.com 18.09.2021) പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനത്തിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ റെകോർഡ് വാക്സിനേഷൻ നടത്തിയതിനെ പരാമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എല്ലാ ദിവസവും പ്രധാനമന്ത്രിയുടെ പിറന്നാൾ ആകട്ടെയെന്ന് ആശംസിച്ച രാഹുൽ ഗാന്ധി ഇത്തരത്തിലൊരു നീക്കമാണ് ഇപ്പോൾ രാജ്യത്തിന് ആവശ്യമെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം രണ്ടര കോടി ജനങ്ങൾക്കാണ് കൊവിഡ് വാക്സിൻ നൽകിയത്. 


ഇനിയും ഓരോ ദിവസങ്ങളിലും രണ്ടര കോടി വാക്സിനേഷനുകൾ നടക്കട്ടെ. അതാണ് രാജ്യത്തിന് ആവശ്യമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുൽ ഇതേകുറിച്ച് പറഞ്ഞത്. 

രണ്ടര കോടി ജനങ്ങൾക്ക് വാക്സിനേഷൻ നൽകിയതിൽ സന്തോഷം. എന്തിനാണ് ഇതിനായി പ്രധാനമന്ത്രിയുടെ ജന്മദിനത്തിനായി കാത്തിരിക്കുന്നത് എന്നായിരുന്നു കോൺഗ്രസ് നേതാവ് പി ചിദംബരം ചോദിച്ചത്. പ്രധാനമന്ത്രിയുടെ പിറന്നാൾ ഡിസംബർ 31നായിരുന്നുവെങ്കിൽ രണ്ടര കോടി ജനങ്ങൾക്ക് വാക്സിനേഷൻ ലഭിക്കാൻ ഈ വർഷം അവസാനം വരെ കാത്തിരിക്കേണ്ടിവരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
വാക്സിനേഷൻ കേക്ക് മുറിക്കുന്നതുപോലെയല്ല. വാക്സിനേഷൻ ഒരു കർമ പരിപാടിയാണ്. അതൊരു പ്രക്രിയ ആണ്. എല്ലാ ദിവസവും നിരന്തരമായി ചെയ്യേണ്ടത്. പിറന്നാൾ ദിവസം കൂടുതൽ ചെയ്യേണ്ട കാര്യമല്ലെന്നും ചിദംബരം പരിഹസിച്ചു. 

SUMMARY: Prime Minister Narendra Modi should celebrate his birthday every day as some BJP-ruled states performed on the day and vaccinated many times the daily average, the Congress said on Saturday.

Post a Comment