Follow KVARTHA on Google news Follow Us!
ad

പാലക്കാട് ഐഐടി ക്യാംപസിനകത്ത് കാട്ടാനക്കൂട്ടം; പടക്കം പൊട്ടിച്ച് കാടുകയറ്റി

Wildelephants Inside Palakkad IIT campus; Firecrackers exploded and drove into the forest. #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാലക്കാട്: (www.kvartha.com 20.09.2021) ഐ ഐ ടി ക്യാംപസിനകത്ത് കാട്ടാനക്കൂട്ടം. കഞ്ചിക്കോട് വലിയേരി സ്ഥലത്താണ് കുട്ടിയാന ഉൾപെടെയുള്ള 17 കാട്ടാനക്കൂട്ടമെത്തിയത്. അവിടന്ന് നാട്ടുകാർ പടക്കം പൊട്ടിച്ചതോടെയാണ് മതിൽക്കെട്ടുകൾ പൊളിച്ച്‌ കാട്ടാനകൾ ഐ ഐ ടി ക്യാംപസിനകത്ത് പ്രവേശിച്ചത്. ഐഐടിയുടെ പുതിയ കെട്ടിടം നിർമിക്കുന്ന സ്ഥലത്ത് രണ്ട് മണിക്കൂറോളം തമ്പടിച്ചു.

     
News, Kerala, Palakkad, Elephant, Elephant attack, Wild Elephants, Forest, Wildelephants Inside Palakkad IIT campus; Firecrackers exploded and drove into the forest.



തുടർന്ന് വനപാലകരും നാട്ടുകാരും രണ്ടര മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് കാട്ടാനകളെ കാടുകയറ്റാനായത്. പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയുമാണ് ആനകളെ കാടിനുള്ളിലേക്ക് കയറ്റിയത്. കഞ്ചിക്കോട് മേഖലയിൽ ആനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്. ജനവാസ മേഖലയിൽ ആനക്കൂട്ടം ഇറങ്ങുന്നത് പതിവായതോടെ ജനങ്ങൾ ഭീതിയിലാണ്.

Keywords: News, Kerala, Palakkad, Elephant, Elephant attack, Wild Elephants, Forest, Wildelephants Inside Palakkad IIT campus; Firecrackers exploded and drove into the forest.
< !- START disable copy paste -->

Post a Comment