Follow KVARTHA on Google news Follow Us!
ad

ആശുപത്രി അധികൃതർ മതം ചോദിക്കുന്നത് എന്തിനാണ്? ചർചയായി സംവിധായകൻ ഖാലിദ് റഹ്‍മാന്റെ ഫേസ്ബുക് പോസ്റ്റ്

Why do hospitals ask about religion before a checkup?; Director Khalid Rahman Facebook post, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com 22.09.2021) കാലം മാറുന്നതിന് അനുസരിച്ച് മനുഷ്യന്റെ കോലം മാറിയെങ്കിലും മാറാത്ത ഒന്നാണ് ജാതി മത ചിന്തകൾ. ഇന്നും നമുക്കിടയിൽ മതത്തിന്റെ പേരിൽ കലഹിക്കുന്നവരും വേർതിരിവ് കാണിക്കുന്നവരുമുണ്ട്. ഒരുപക്ഷെ മനുഷ്യൻ ഉള്ള കാലത്തോളം മതഭ്രാന്ത് ഇല്ലാതാക്കാനും കഴിയില്ല.

ഇപ്പോഴിതാ അത്തരത്തിലൊരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർചാവിഷയം. പൊതു ആവശ്യങ്ങള്‍ക്കായുള്ള അപേക്ഷകളില്‍ മതം ചോദിക്കുന്നതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ഖാലിദ് റഹ്‌മാൻ. ആശുപത്രിയിൽ ചെകപിനായി എത്തിയപ്പോൾ തനിക്കുണ്ടായ അനുഭവം ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചാണ് അദ്ദേഹം പ്രതികരിച്ചത്.

News, Kochi, Hospital, Social Media, Entertainment, Director, Film, Cinema, Facebook Post, Facebook, Director Khalid Rahman,

ആശുപത്രിയിലെ അപേക്ഷാ ഫോറത്തിന്റെ ചിത്രവും ഖാലിദ് റഹ്‍മാൻ ഷെയര്‍ ചെയ്തിട്ടുണ്ട്. ഒരു ചെകപിന് മുമ്പ് ആശുപത്രിക്കാര്‍ എന്തിനാണ് മതം അന്വേഷിക്കുന്നത് എന്നാണ് ഖാലിദ് റഹ്‍മാൻ ചോദിക്കുന്നത്.

ചെകപിന് മുമ്പ് ആശുപത്രിക്കാര്‍ മതം ചോദിക്കുന്നത് എന്തിനാണ്. ഇത് നാണക്കേടാണ് എന്ന് ഖാലിദ് റഹ്‍മാൻ ഫേസ്ബുകിൽ കുറിച്ചു.

അപേക്ഷ ഫോറത്തിലെ മതം കോളത്തില്‍ ഇല്ല എന്നുമാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. ഖാലിദ് റഹ്‍മാനെ പിന്തുണച്ച് ഒട്ടേറെ പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലൂടെയാണ് ഖാലിദ് റഹ്‍മാൻ സംവിധായകനാകുന്നത്. ലവ് എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.


Keywords: News, Kochi, Hospital, Social Media, Entertainment, Director, Film, Cinema, Facebook Post, Facebook, Director Khalid Rahman, Why do hospitals ask about religion before a checkup?; Director Khalid Rahman Facebook post.


< !- START disable copy paste -->


Post a Comment