13 കോടി വില വരുന്ന പാമ്പിന്‍ വിഷവുമായി യുവാവ് അറസ്റ്റില്‍; ചൈനയിലേക്ക് കടത്താനുള്ള ശ്രമമായിരുന്നെന്ന് പൊലീസ്

 



കൊല്‍ക്കത്ത: (www.kvartha.com 11.09.2021) 13 കോടി വില വരുന്ന പാമ്പിന്‍ വിഷവുമായി യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ്. ദക്ഷിണ ദിനോജ്പൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റിലായത്. പശ്ചിമ ബംഗാളിലെ ജല്‍പൈഗുരി ജില്ലയിലാണ് സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ആറ് ദിവസത്തേക്ക് വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടു.

പ്രതിയെ ചോദ്യം ചെയ്തതോടെ വിഷം ചൈനയിലേക്ക് കടത്താനായി ശേഖരിച്ചതാണെന്ന് യുവാവ് പറഞ്ഞു. പിടിയിലായ യുവാവിന്റെ പക്കല്‍ നിന്ന് 3 കുപ്പി പാമ്പിന്‍ വിഷം പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ഗോരുമര ദേശീയ ഉദ്യാനത്തില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. 

13 കോടി വില വരുന്ന പാമ്പിന്‍ വിഷവുമായി യുവാവ് അറസ്റ്റില്‍; ചൈനയിലേക്ക് കടത്താനുള്ള ശ്രമമായിരുന്നെന്ന് പൊലീസ്


പാമ്പുകളുടെ കവിളില്‍ സ്ഥിതി ചെയ്യുന്ന വിഷഗ്രന്ഥികള്‍ ഉല്പാദിപ്പിക്കുന്ന സ്രവമാണ് പാമ്പിന്‍ വിഷം. പാമ്പിന്‍ വിഷം സാധാരണ മഞ്ഞ നിറത്തില്‍ കാണപ്പെടുന്നു. വിഷഗ്രന്ഥികളോട് ബന്ധിപ്പിച്ചിരിക്കുന്ന ഒരു ജോഡി വിഷപ്പല്ലുകള്‍ ഇവയുടെ മേല്‍ത്താടിയില്‍ ഇരുവശത്തുമായി സ്ഥാപിച്ചിരിക്കുന്നു. ഈ പല്ലുകളിലൂടെയാണ് പാമ്പുകള്‍ വിഷം ഇരയുടെ ശരീരത്തിലേക്ക് കുത്തി വെയ്ക്കുന്നത്. ശത്രുക്കളില്‍ നിന്നും രക്ഷ നേടുവാനും ഇര പിടിക്കുവാനുമാണ് പാമ്പുകള്‍ വിഷം കുത്തിവെയ്ക്കുന്നത്. 

പ്രധാനമായും വിഷാംശം ഉള്ള നാലിനം പാമ്പുകളാണ് നമ്മുടെ നാട്ടില്‍ കണ്ടു വരുന്നത്. മൂര്‍ഖന്‍, അണലി അഥവാ മണ്ഡലി, വെള്ളിക്കെട്ടന്‍ അഥവാ വളവളപ്പന്‍, ചുരുട്ട അഥവാ ചേനതണ്ടന്‍. 

Keywords:  News, National, India, Kolkata, Youth, Arrested, Police, West Bengal: Man arrested with snake venom worth Rs 13 crore
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia