പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കുന്ന ചരണ്‍ജിത്തിനെതിരായ 'മീടു' കേസ്; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി
Sep 20, 2021, 12:27 IST
ന്യൂഡെല്‍ഹി: (www.kvartha.com 20.09.2021) പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കുന്ന ചരണ്‍ജിത് സിങ് ചന്നിക്കെതിരായ 'മീടു' കേസിന്റെ പേരില്‍ കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി ബി ജെ പി. 2018ല്‍ വനിതാ ഐ എ എസ് ഉദ്യോഗസ്ഥയ്ക്ക് മോശമായ സന്ദേശം അയച്ചെന്നാണ് ചരണ്‍ജിത്തിനെതിരായ കേസ്. വിഷയത്തില്‍ പഞ്ചാബ് വനിതാ കമിഷന്‍ നോടിസ് അയച്ചതോടെയാണ് കേസ് വീണ്ടും ഉയര്‍ന്നുവന്നത്. 'നന്നായിട്ടുണ്ട് രാഹുല്‍' ബി ജെ പിയുടെ ഐടി വകുപ്പ് തലവന്‍ അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
2018ല്‍, വനിതാ ഐ എ എസ് ഉദ്യോഗസ്ഥയ്ക്ക് മോശം സന്ദേശം അയച്ചെന്ന മീടൂ കേസില്‍ ചരണ്‍ജിത് സിങ് ചന്നിക്ക് നടപടി നേരിടേണ്ടി വന്നു. സംഭവത്തില്‍ ഉദ്യോഗസ്ഥ പരാതി നല്‍കിയില്ലെങ്കിലും വനിതാ കമ്മിഷന്‍ സ്വമേധയാ ഇടപെടുകയും സര്‍കാരിന്റെ നിലപാട് തേടുകയുമായിരുന്നു.
ഈ വര്‍ഷം മേയില്‍, ചരണ്‍ജിത്തിനെതിരായ കേസില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നിലപാട് അറിയിക്കാന്‍ പഞ്ചാബ് വനിതാ കമിഷന്‍ അധ്യക്ഷ സംസ്ഥാന സര്‍കാരിന് നോടിസ് നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ നിലപാട് അറിയിച്ചില്ലെങ്കില്‍ അവര്‍ നിരാഹാര സമരം നടത്തുമെന്നും ഭീഷണിപ്പെടുത്തി. പഞ്ചാബ് വനിതാ കമിഷന്‍ അധ്യക്ഷ മനീഷ ഗുലാത്തിയാണ് ചീഫ് സെക്രടറിക്ക് കത്ത് അയയ്ക്കുകയും സര്‍കാരിന്റെ നടപടി റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തത്.
എന്നാല്‍ മീടൂ കേസില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന അമരിന്ദര്‍ സിങ് ചരണ്‍ജിത്തിനോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടിരുന്നെന്നും, കേസ് പരിഹരിച്ചതായുമാണ് റിപോര്‍ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.