കെപിസിസി പുനസംഘടനയെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി തുടരുന്നു; വി എം സുധീരൻ രാജിവച്ചു

 


തിരുവനന്തപുരം: (www.kvartha.com 25.09.2021) കെപിസിസി പുനസംഘടനയെ ചൊല്ലിയുള്ള പൊട്ടിത്തെറി കോൺഗ്രസിൽ തുടരുന്നു. കെപിസിസി മുൻ അധ്യക്ഷൻ വി എം സുധീരൻ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്ന് രാജിവച്ചു.

കെപിസിസി പുനസംഘടനയെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി തുടരുന്നു; വി എം സുധീരൻ രാജിവച്ചു

കടുത്ത അതൃപ്തിയെ തുടർന്നാണ് രാജിയെന്നാണ് സുധീരൻ പ്രതികരിച്ചത്. വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നാണ് പരാതി. രാഷ്ട്രീയ കാര്യ സമിതിയെ നോക്കു കുത്തി ആക്കുന്നുവെന്നും വിമർശനം ഉയരുന്നുണ്ട്. പാർടിയിലെ മാറ്റങ്ങളിൽ ചർച ഉണ്ടായില്ലെന്നും കെപിസിസി പുനഃ സംഘടനാ ചർചകളിലും ഒഴിവാക്കിയെന്നും സുധീരൻ പരാതി ഉയർത്തി.

Keywords:  News, Thiruvananthapuram, Kerala, State, Top-Headlines, V.M Sudheeran, KPCC, Congress, VM Sudheeran, KPCC, VM Sudheeran resigns from KPCC Political Affairs Committee.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia