Follow KVARTHA on Google news Follow Us!
ad

വിരാട് കോലിയുടെ ആഡംബര കാര്‍ കൊച്ചിയില്‍ വില്‍പനയ്ക്ക്; വില 1.35 കോടി

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയവാര്‍ത്തകള്‍, Kochi,News,Business,Cricket,Sports,Virat Kohli,Car,National,
കൊച്ചി: (www.kvartha.com 22.09.2021) ഇന്‍ഡ്യന്‍ ക്രികെറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെ ആഡംബര കാര്‍ കൊച്ചിയില്‍ വില്‍പനയ്ക്ക്. 1.35 കോടി രൂപ മുടക്കിയാല്‍ ഓറന്‍ജ് നിറത്തിലുള്ള ഗലാര്‍ഡോ സ്‌പൈഡര്‍ മോഡല്‍ ലംബോര്‍ഗിനി സ്വന്തമാക്കാം.

2013 മോഡല്‍ ഗലാര്‍ഡോ ഇന്‍ഡ്യയില്‍ ആദ്യമായി സ്വന്തമാക്കിയത് വിരാട് കോലിയാണ്. ഇതു പിന്നീട് മറ്റൊരാള്‍ക്കു കൈമാറുകയായിരുന്നു. അതിനു ശേഷമാണ് ആഡംബര വാഹനങ്ങളുടെ യൂസ്ഡ് കാര്‍ ഷോറൂമായ മരടിലെ റോയല്‍ ഡ്രൈവില്‍ എത്തുന്നത്.

Virat Kohli's former Lamborghini up for grabs in Kochi for Rs 1.35 crore, Kochi, News, Business, Cricket, Sports, Virat Kohli, Car, National

ആറു മാസം കോഴിക്കോട് ഷോറൂമിലും വാഹനമുണ്ടായിരുന്നു. പോണ്ടിച്ചേരി റജിസ്‌ട്രേഷനിലുള്ള കാര്‍ ആകെ 10,000 കിലോമീറ്ററാണ് ഓടിയിട്ടുള്ളത്. 10 സിലിന്‍ഡെര്‍ എന്‍ജിന്റെ പവര്‍ 560 ബി എച് പി. 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ നാലു സെകെന്‍ഡില്‍ താഴെ സമയം മതി.

Keywords: Virat Kohli's former Lamborghini up for grabs in Kochi for Rs 1.35 crore, Kochi, News, Business, Cricket, Sports, Virat Kohli, Car, National.

Post a Comment