ടി20 ലോകകപിന് ശേഷം പരിമിത ഓവർ ക്രികെറ്റിൽ വിരാട് കൊഹ്‌ലി ഇൻഡ്യൻ ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞേക്കും

 


ന്യൂഡെൽഹി:(www.kvartha.com 13.09.2021) ഇൻഡ്യൻ ക്രികെറ്റ് ടീം നായകൻ വിരാട് കൊഹ്‌ലി ടി20 ലോകകപിന് ശേഷം പരിമിത ഓവർ ക്രികെറ്റിൽ നായകസ്ഥാനം ഒഴിയുമെന്ന് റിപോർട്. ഏകദിനത്തിലും ട്വന്റി20 മത്സരങ്ങളിലും, അല്ലെങ്കിൽ ട്വന്റി20 മത്സരങ്ങളിൽ മാത്രമായെങ്കിലും രോഹിത് ശർമ നായകസ്ഥാനം ഏറ്റെടുത്തേക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചന നൽകിയതായി റിപോർട്.

ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് വിരാട് പരിമിത ഓവര്‍ ക്രികെറ്റിലെ നായകത്വം ഒഴിയുന്നതെന്നും, രോഹിതിനൊപ്പം നേതൃത്വപരമായ ഉത്തരവാദിത്വങ്ങള്‍ പങ്കിടാന്‍ അദ്ദേഹം തീരുമാനമെടുത്തതായും ടൈംസ് ഓഫ് ഇൻഡ്യ റിപോർട് ചെയ്തു. ഈ വര്‍ഷത്തെ ടി20 ലോകകപിന് ശേഷമാകും പ്രഖ്യാപനം ഉണ്ടാകുകയെന്നും റിപോർടിൽ സൂചിപ്പിക്കുന്നു.
< !- START disable copy paste -->
ടി20 ലോകകപിന് ശേഷം പരിമിത ഓവർ ക്രികെറ്റിൽ വിരാട് കൊഹ്‌ലി ഇൻഡ്യൻ ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞേക്കും

ടെസ്റ്റ്, ഏകദിന, ട്വന്റി20 ഫോർമാറ്റുകളിൽ നിലവിൽ വിരാട് കൊഹ്‌ലിയാണ് ഇൻഡ്യയെ നയിക്കുന്നത്. ഐ പി എലിൽ മുംബൈ ഇൻഡ്യൻസ് നായക സ്ഥാനത്ത് തിളക്കമാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന രോഹിത് ശർമ ട്വന്റി20 മത്സരങ്ങളിൽ ഇൻഡ്യയെ നയിക്കണമെന്ന് മുൻ താരങ്ങൾ അടക്കമുള്ളവർ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

നായകസ്ഥാനം കൈമാറുന്നത് സംബന്ധിച്ച് ടീം മാനേജ്‌മെന്‍റുമായി കൊഹ്‌ലി കഴിഞ്ഞ കുറച്ച് മാസങ്ങളായി ചര്‍ച ചെയ്തുവരികയാണ് എന്ന് റിപോർടിൽ പറയുന്നു. 'കൊഹ്‌ലി തന്നെ പ്രഖ്യാപനം നടത്തും. തന്റെ ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും എക്കാലത്തെയും മികച്ച ഫോമിലേക്ക് തിരിച്ചെത്താനുമാണ് കൊഹ്‌ലി ആഗ്രഹിക്കുന്നത്'- ബി സി സി ഐയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇൻഡ്യ റിപോർട് ചെയ്തു.

2015ല്‍ ധോണി ടെസ്റ്റില്‍ നിന്ന് വിരമിച്ചത്തോടെയാണ് ക്യാപ്റ്റന്‍ സ്ഥാനം കൊഹ്‌ലിയിലേക്ക് എത്തുന്നത്. നിശ്ചിത ഓവര്‍ ക്രികെറ്റില്‍ ധോണി ക്യാപ്റ്റന്‍ സ്ഥാനം കൊഹ്‌ലിക്ക് കൈമാറുന്നത് 2017ലാണ്. 65 ടെസ്റ്റുകളില്‍ ഇൻഡ്യയെ നയിച്ച കൊഹ്‌ലി 38 ഉം 95 ഏകദിനങ്ങളില്‍ 65 ഉം 45 ടി20കളില്‍ 29 ഉം വിജയങ്ങള്‍ നേടി. എന്നാല്‍ ക്യാപ്റ്റന്‍സിയില്‍ വിജയിക്കുമ്പോഴും സമീപകാലത്ത് ബാറ്റിംഗില്‍ കൊഹ്‌ലിക്ക് താളം നഷ്‌ടപ്പെട്ടിരിക്കുകയാണ്.

അതേസമയം രോഹിത് ശർമ തന്റെ കരിയറിലെ മികച്ച ഫോമിലാണ്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച വൈറ്റ് ബോൾ ഓപണർമാരിൽ ഒരാളായ രോഹിത്, മുംബൈ ഇൻഡ്യൻസിന്റെ നായകനായി അഞ്ച് ഐ പി എൽ കിരീടങ്ങൾ നേടിയെടുത്തിട്ടുണ്ട്.


Keywords;  News, Sports, Cricket, World Cup, India, Virat Kohli, Rohit Sharma, ODI, IPL, Mumbai Indians, Report, Top-Headlines, Mahendra Singh Dhoni, New Delhi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia