Follow KVARTHA on Google news Follow Us!
ad

ജോലിഭാരം കണക്കിലെടുത്ത് ലോകകപിന് ശേഷം ടി 20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നു; പ്രഖ്യാപനവുമായി കോഹ്‌ലി

Virat Kohli To Step Down As India's T20I Captain After ICC T20 World Cup: 'Understanding Workload Important', #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തക
ദുബൈ: (www.kvartha.com 16.09.2021) അടുത്തമാസം യുഎഇയില്‍ നടക്കുന്ന ടി20 ലോകകപിന് ശേഷം ടി20 ക്യാപ്റ്റന്‍ സ്ഥാനം താൻ ഒഴിയുമെന്ന് പ്രഖ്യാപിച്ച് കോഹ്ലി. ടി20യിൽ നിന്ന് ജോലിഭാരം കണക്കിലെടുത്താണ് നായകസ്ഥാനം ഒഴിയുന്നെന്നും എന്നാൽ ഏകദിനങ്ങളിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്നും താരം വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് വര്‍ഷമായി മൂന്നു ഫോര്‍മാറ്റിലും കളിക്കുന്നതിന്‍റെയും അഞ്ചാറു വര്‍ഷമായി മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനാവുന്നതിന്‍റെയും ജോലിഭാരം നോക്കിയാണ് ലോകകപിന് ശേഷം ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നത്.

ഏകദിനത്തിലും ടെസ്റ്റിലും തുടര്‍ന്നും നയിക്കും. കഴിവിന്‍റെ പരമാവധി ടി20 ക്യാപ്റ്റനെന്ന നിലയില്‍ ഇൻഡ്യൻ ടീമിന് നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു ബാറ്റ്സ്മാനെന്ന നിലയില്‍ ഇനിയും ടി20യില്‍ ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കും.

News, Dubai, Sports, Cricket, Virat Kohli, World, Top-Headlines, ICC T20, T20I Captain,

കുറെ സമയമെടുത്താണ് ഇങ്ങനെ ഒരു തീരുമാനമെടുക്കുന്നതെന്നും തീരുമാനം എടുക്കുന്നതിന് മുൻപ് ടീം കോച് രവി ശാസ്ത്രിയും രോഹിത് ശര്‍മയുമായി ആലോചിച്ചിരുന്നു. തന്റെ തീരുമാനം ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയെയും സെക്രടറി ജയ് ഷായെയും അറിയിച്ചിട്ടുണ്ട്. ഇൻഡ്യൻ ടീമിനായി ഇനിയും കഴിവിന്‍റെ പരമാവധി കാഴ്ചവെക്കുമെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ കോഹ്ലി പറഞ്ഞു.

ഇൻഡ്യയെ 45 ടി20 കളിയിൽ നയിച്ച താരം 27 മത്സരത്തിൽ വിജയവും 14 മത്സരങ്ങള്‍ തോൽവിയുമറിഞ്ഞു. കരിയറില്‍ 89 ടി20 മത്സരങ്ങള്‍ ഇൻഡ്യന്‍ കുപ്പായത്തില്‍ കളിച്ചിട്ടുള്ള കോഹ്ലി 52.65 ശരാശരിയില്‍ 3159 റണ്‍സ് സ്വന്തമായിട്ടുണ്ട്.


Keywords: News, Dubai, Sports, Cricket, Virat Kohli, World, Top-Headlines, ICC T20, T20I Captain, Virat Kohli To Step Down As India's T20I Captain After ICC T20 World Cup: 'Understanding Workload Important'.  
< !- START disable copy paste -->


Post a Comment