ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി യുവതി താഴേക്ക്; പിന്നീട് സംഭവിച്ചത്!

 


മുംബൈ: (www.kvartha.com 20.09.2021) ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി താഴേക്ക് വീണ സ്ത്രീയെ മറ്റുയാത്രക്കാര്‍ ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. മുംബൈയിലെ വാസൈ റോഡ് റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ചയായിരുന്നു സംഭവം. സംഭവത്തിന്റെ രണ്ടു മിനുട്ട് ദൈര്‍ഘ്യമുള്ള സിസിടിവി ദൃശ്യങ്ങള്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.

ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി യുവതി താഴേക്ക്; പിന്നീട് സംഭവിച്ചത്!

രണ്ട് സ്ത്രീകളും ഒരു പുരുഷനും ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നത് വിഡിയോയില്‍ കാണാം. ആദ്യം കയറാന്‍ ശ്രമിച്ച സ്ത്രീയാണ് കാല്‍ വഴുതി വീണത്. ഇതോടെ ഒപ്പമുണ്ടായിരുന്ന പുരുഷന്‍ സ്ത്രീയുടെ കൈയില്‍ ബലമായി പിടിച്ചതുകൊണ്ട് മാത്രമാണ് അവര്‍ ട്രെയിനിന്റെ അടിയിലേക്ക് വീഴാതിരുന്നത്. ഉടന്‍തന്നെ മറ്റുയാത്രക്കാരും പൊലീസുകാരും ഓടിയെത്തി സ്ത്രീയെ വലിച്ച് പുറത്തെടുത്തു. അതിനുശേഷമാണ് ട്രെയിന്‍ നിന്നത്.

കഴിഞ്ഞ ആഴ്ചയിലും സമാന സംഭവം നടന്നിരുന്നു. ഒരു ലോകെല്‍ ട്രെയിന്‍ വേഗത്തില്‍ വരുമ്പോള്‍ റെയില്‍വേ ട്രാകിന് നടുവില്‍ നില്‍ക്കുന്ന സ്ത്രീയെ വസായ് റോഡ് റെയില്‍വേ ജംഗ്ഷനിലെ പൊലീസുകാരന്‍ ഓടിവന്ന് രക്ഷിക്കുകയായിരുന്നു.

Keywords:  Video: Woman Slips Trying To Board Moving Train, Passengers Rescue Her, Mumbai, News, Train Accident, Video, Woman, Passengers, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia