Follow KVARTHA on Google news Follow Us!
ad

ഡ്രൈവിംഗ് ലൈസന്‍സ്‌, വാഹന രജിസ്ട്രേഷൻ എന്നിവയുടെ കാലാവധി ഒരു മാസം നീട്ടിയെന്ന് മന്ത്രി ആന്റണി രാജു

Validity of driving license and vehicle registration has been extended, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 30.09.2021) ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ സെര്‍ടിഫികറ്റ്, ഫിറ്റ്നസ് സെര്‍ടിഫികറ്റ്, പെര്‍മിറ്റ് മുതലായ രേഖകളുടെ കാലാവധി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് ഒരു മാസം  നീട്ടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.

ഫിറ്റ്നസ് സെര്‍ടിഫികറ്റ് കാലാവധി അവസാനിക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് നിരത്തിലിറക്കാന്‍ സാധിക്കാത്തതും കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതും പരിഗണിച്ചാണ് തീരുമാനം. ഇതുസംബന്ധിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് സംസ്ഥാനം കത്ത് നല്‍കിയിരുന്നു.

News, Kerala, State, Top-Headlines, Thiruvananthapuram, Driving Licence, Driving, Minister, Validity of driving license, Vehicle registration,

1988-ലെ കേന്ദ്ര മോടോര്‍ വാഹന നിയമം, 1989-ലെ കേന്ദ്ര മോടോര്‍ വാഹന ചട്ടങ്ങള്‍ എന്നിവ പ്രകാരമുള്ള സെര്‍ടിഫികറ്റുകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്. ഈ കാലയളവിനുള്ളില്‍ തന്നെ വാഹന ഉടമകള്‍ രേഖകള്‍ പുതുക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. കോവിഡ് മൂലം നേരത്തെ ഇവയുടെ കാലാവധി നീട്ടിയത് സെപ്റ്റംബര്‍ 30-ന് അവസാനിക്കുകയായിരുന്നു.

Keywords: News, Kerala, State, Top-Headlines, Thiruvananthapuram, Driving Licence, Driving, Minister, Validity of driving license, Vehicle registration, Validity of driving license and vehicle registration has been extended.
< !- START disable copy paste -->


Post a Comment