Follow KVARTHA on Google news Follow Us!
ad

വ്യാപകമായി മത പരിവർത്തനങ്ങൾ നടത്തുന്നുവെന്ന കുറ്റം ചുമത്തി മൗലാന കലീം സിദ്ദിഖിയെ എടി എസ് അറസ്റ്റ് ചെയ്തു

Uttar Pradesh: ATS arrests scholar Maulana Kaleem Siddiqui on charges of religious conversion വ്യാപകമായി മത പരിവർത്തനങ്ങൾ നടത്തുന്നുവെന്ന കുറ്റം ചുമത്
ലക് നൗ: (www.kvartha.com 22.09.2021) മുസ്ലീം പണ്ഡിതൻ മൗലാന കലീം സിദ്ദീഖിയെ അറസ്റ്റ് ചെയ്ത് ഭീകര വിരുദ്ധ സ്ക്വാഡ്. കലീം സിദ്ദീഖി ഏറ്റവും വലിയ മത പരിവർത്തന സിൻഡികേറ്റ് നടത്തുന്നുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. ചൊവ്വാഴ്ച ഒൻപത് മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ പറഞ്ഞു. 


കോടതിയിൽ ഹാജരാക്കിയ ശേഷം സിദ്ദീഖിയെ എ ടി എസ് ഹെഡ് ക്വാർടേഴ്സിലേയ്ക്ക് കൊണ്ടുവരുമെന്നും പ്രശാന്ത് കുമാർ പറഞ്ഞു. ഗൗതം എന്നയാൾക്കും അയാളുടെ സഹായിക്കും ബ്രിടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ഫലാഹ് ട്രസ്റ്റ് 57 കോടി രൂപ നൽകിയതിനെ കുറിച്ച് നടന്ന അന്വേഷണത്തിനിടയിലാണ് സിദ്ദീഖിയുടെ പങ്ക് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അന്വേഷണത്തിൽ വ്യക്തമായ കാര്യങ്ങളെ കുറിച്ച് എടി എസ് എഡിജി പ്രശാന്ത് കുമാർ പറയുന്നത് ഇങ്ങനെ: നിരവധി വിദ്യാഭ്യാസ, സാമൂഹ്യ, മതപരമായ സംഘടനകൾ നടത്തുന്നതിൻ്റെ മറവിലാണ് സിദ്ദീഖി മതപരിവർത്തനങ്ങൾ നടത്തുന്നത്. മതപരിവർത്തനങ്ങൾക്കായി വൻ തോതിൽ വിദേശത്ത് നിന്നും ഫൻഡുകൾ ലഭിക്കുന്നുണ്ട്. വളരെ ആസൂത്രിതവും സംഘടിതവുമായാണ് പ്രവർത്തനങ്ങൾ. നിരവധി പ്രമുഖ സ്ഥാപനങ്ങൾക്ക് ഇതിൽ പങ്കുണ്ട്. വലിയ മതപരിവർത്തന സിൻഡികേറ്റാണ് സിദ്ദീഖി നടത്തുന്നത്. നിരവധി പേരെ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപെടുത്തിയുമാണ് മതപരിവർത്തനങ്ങൾ നടക്കുന്നത്. മതസൗഹാർദ്ദ പരിപാടികൾ നടത്തുന്നുവെന്ന വ്യാജേന ജാമിയ ഇമാം വലിയുല്ല ട്രസ്റ്റ് എന്ന സംഘടനയുടെ മറവിൽ സിദ്ദീഖി അനധികൃത മതപരിവർത്തനങ്ങൾ നടത്തുന്നുണ്ട്.

മുസാഫർനഗർ സ്വദേശിയായ സിദ്ദീഖി മീററ്റിൽ നിന്നുമാണ് ബി എസ് സി പാസായത്. പ്രി മെഡികൽ ടെസ്റ്റ് പാസായെങ്കിലും എം ബി ബി എസിന് ചേരാതെ അദ്ദേഹം ലഖ് നൗ ആസ്ഥാനമായി പ്രവർത്തിക്കുന്ന നദ് വതുൽ ഉലമയിൽ ചേരുകയായിരുന്നുവെന്നും പ്രശാന്ത് കുമാർ പറഞ്ഞു. 

SUMMARY: Siddiqui is a resident of Muzaffarnagar. After doing a BSc from Meerut, he cleared Pre Medical Test (PMT) but instead of pursuing MBBS he joined Nadwatul Ulema in Lucknow, he said.

Post a Comment