Follow KVARTHA on Google news Follow Us!
ad

ചരിത്രം അമൂല്യം; യുഎസിലേക്ക് കടത്തിയ 157 കലാവസ്തുക്കള്‍ ഇന്‍ഡ്യയ്ക്ക് തിരിച്ച് നല്‍കി അമേരിക

US Returns 157 Unique 11th-century Indian Antiquities As PM Modi's 3-day Visit Concludes#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com 26.09.2021) വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടല്‍കടന്നുപ്പോയ ഇന്‍ഡ്യയുടെ പുരാതനമായ ചരിത്ര ശേഷിപ്പുകള്‍ തിരിച്ചെത്തുന്നു. യുഎസിലേക്ക് കടത്തിയ 157 കലാവസ്തുക്കള്‍ ഇന്‍ഡ്യയ്ക്ക് തിരിച്ച് നല്‍കി അമേരിക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്ന് ദിവസത്തെ യുഎസ് സന്ദര്‍ശനത്തിനിടെയാണ് ഇവ കൈമാറിയത്. 

അനധികൃത വ്യാപാരവും മോഷണവും സാംസ്‌കാരിക വസ്തുക്കളുടെ കള്ളക്കടത്തും തടയാന്‍ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും മോദിയും ബൈഡനും വ്യക്തമാക്കി. ഇന്‍ഡ്യയിലേക്ക് തിരിച്ചു വരുന്ന പുരാവസ്തുക്കളില്‍ 71 എണ്ണം സാംസ്‌കാരിക കലാവസ്തുക്കളാണ്. ബാക്കി ഹൈന്ദവ, ജൈന, ബുദ്ധ മതങ്ങളുമായി ബന്ധപ്പെട്ട വിഗ്രഹങ്ങളോ ശില്‍പങ്ങളോ ആണ്. 

News, National, India, New Delhi, Narendra Modi, America, History, US Returns 157 Unique 11th-century Indian Antiquities As PM Modi's 3-day Visit Concludes


157 പുരാവസ്തുക്കളുടെ പട്ടികയില്‍ പത്താം നൂറ്റാണ്ടിലെ മണല്‍ക്കല്ലില്‍ തീര്‍ത്ത രേവന്തയുടെ ഒന്നര മീറ്റര്‍ ബാസ് റിലീഫ് പാനല്‍ മുതല്‍ 8.5 സെന്റീമീറ്റര്‍ ഉയരം വരുന്ന 12-ാം നൂറ്റാണ്ടിലെ അതിമനോഹരമായ വെങ്കല നടരാജവരെ ഉള്‍പെടുന്നു. 

വിദേശത്തേക്ക് കടത്തിയ ഇത്തരത്തിലുള്ള അഞ്ഞൂറോളം നിര്‍മിതികളാണ് 2014 മുതല്‍ 2021വരെയുള്ള കാലഘട്ടത്തില്‍ ഇന്‍ഡ്യയിലേക്ക് തിരിച്ചെത്തിയത്. ഇന്‍ഡ്യയില്‍നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്തിയ പുരാവസ്തുക്കള്‍ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും കേന്ദ്ര സര്‍കാര്‍ അറിയിച്ചു.

Keywords: News, National, India, New Delhi, Narendra Modi, America, History, US Returns 157 Unique 11th-century Indian Antiquities As PM Modi's 3-day Visit Concludes

Post a Comment