തിരുവനന്തപുരം: (www.kvartha.com 17.09.2021) കേരളത്തിലെ സർവകലാശാലകളിൽ വിശ്വസനീയവും പഴുതുകളില്ലാത്തതുമായ ഓൺലൈൻ പരീക്ഷ സംവിധാനം വികസിപ്പിക്കണമെന്ന നിർദേശവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
കേരളത്തിലെ സർവകലാശാല വൈസ്ചാൻസലർമാരുടെ ഓൺലൈൻ സമ്മേളനത്തിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രഹസ്യാത്മകതയും നിഷ്പക്ഷതയും ഉറപ്പാക്കുന്ന ഒരു സംവിധാനമാണ് ഓൺലൈൻ പരീക്ഷകൾക്ക് ഉണ്ടാവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഓൺലൈൻ പരീക്ഷയും ക്ലാസുമെല്ലാം ഇപ്പോഴത്തെയും വരുംകാലത്തെയും അനിവാര്യതയാണ്.

‘സ്വയം’ പോർടൽ പോലുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് ഓൺലൈൻ ക്ലാസുകളുടെ എണ്ണം വർധിപ്പിക്കണം. സർവകലാശാലകളുടെ ഓൺലൈൻ ക്ലാസുകൾക്ക് വിദ്യാർഥികൾക്കിടയിൽ കൂടുതൽ പ്രചാരം നൽകണം. ഓരോ പഠനവകുപ്പും അധ്യാപകരും ഓൺലൈൻ ക്ലാസുകളുടെ ശേഖരത്തിലേക്ക് ആവുന്നത്ര ക്ലാസുകൾ സംഭാവനചെയ്യമെന്നും ഗവർണർ നിർദേശിച്ചു.
Keywords: News, Thiruvananthapuram, Kerala, State, Governor, University, Top-Headlines, Education, Governor Arif Mohammad Khan, Online examination, Universities need to develop a reliable and flawless online examination system, says Governor Arif Mohammad Khan.
< !- START disable copy paste -->