Follow KVARTHA on Google news Follow Us!
ad

സെപ്റ്റംബർ 27ലെ ഭാരത് ബന്ദിന് ഐക്യദാർഢ്യവുമായി കേരളത്തിൽ ഹർതാൽ പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂനിയന്‍

United Trade Unions declare hartal in Kerala as part of Bharat Bandh on September 27, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 21.09.2021) സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെപ്റ്റംബർ 27ന് സംസ്ഥാനത്ത് ഹര്‍താലായി ആചരിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി തീരുമാനിച്ചു. ഭാരത് ബന്ദിന്റെ ഭാഗമായാണ് കേരളത്തിൽ ഹർതാൽ പ്രഖ്യാപിച്ചത്. രാവിലെ ആറുമുതൽ വൈകീട്ട്‌ ആറുവരെയാണ്‌ ഹർതാൽ.

10 മാസമായി ഇൻഡ്യയിലെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് പരിഹാരം കാണാന്‍ ശ്രമിക്കാത്ത കേന്ദ്ര സര്‍കാര്‍ നിലപാടിനെതിരെയാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. വാഹനങ്ങൾ നിർത്തിയിട്ടും വ്യാപാര - വാണിജ്യ സ്ഥാപനങ്ങൾ അടച്ചിട്ടും ഹർത്താൽ വിജയിപ്പിക്കാൻ എല്ലാ വിഭാഗം തൊഴിലാളികളോടും ഭാരവാഹികൾ അഭ്യർഥിച്ചു. മോടോർ വാഹന മേഖലയിലെ തൊഴിലാളി സംഘടനകളും പണിമുടക്കും.

News, Thiruvananthapuram, Kerala, Strike, State, Top-Headlines, Harthal, United Trade Unions, Bharat Bandh,

പത്രം, പാൽ, ആംബുലൻസ്​, മരുന്ന്​ വിതരണം, ആശുപത്രി സേവനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റു അവശ്യ സെർവീസുകൾ എന്നിവ​യെ ഹർതാലിൽ നിന്ന്​ ഒഴിവാക്കി​. രാവിലെ എല്ലാ തെരുവുകളിലും കോവിഡ് പ്രോടോകോള്‍ പാലിച്ച് പ്രതിഷേധ ശൃംഖല സംഘടിപ്പിക്കും. സെപ്റ്റംബര്‍ 22 ന് പ്രധാന തെരുവുകളില്‍ ജ്വാല തെളിയിച്ച് ഹര്‍താല്‍ വിളംബരം നടക്കും.

Keywords: News, Thiruvananthapuram, Kerala, Strike, State, Top-Headlines, Harthal, United Trade Unions, Bharat Bandh, United Trade Unions declare hartal in Kerala as part of Bharat Bandh on September 27.
< !- START disable copy paste -->


Post a Comment