ഇൻഡ്യൻ സമയം രാത്രി 10.15ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വിസ് ക്ലബായ യംഗ് ബോയ്സിനെയും സെവിയ റെഡ്ബുള്‍ സാല്‍സ്ബര്‍ഗിനെയും നേരിടും. രാത്രി 12.30ന് തുടങ്ങുന്ന മത്സരങ്ങളില്‍ ബാർസിലോണ, ബയേൺ മ്യൂണികിനെയും ചെൽസി, റഷ്യന്‍ ക്ലബ് സെനിത്ത് എഫ്സിയെയും യുവന്‍റസ് സ്വീഡിഷ് ടീമായ മാള്‍മോയെയും നേരിടും. ഇതേ സമയം വിയ്യാറയല്‍ അറ്റ്ലാന്റയെയും ലില്ലെ വോള്‍ഫ്സ്ബര്‍ഗിനെയും ഡൈനാമോ കിവ് ബെൻഫികയെയും നേരിടും.
ബയേണിനോട് ഒരു വർഷം മുൻപേറ്റ നാണംകെട്ട തോൽവിക്ക് ബാർസിലോണ പകരംവീട്ടുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. സൂപ്പര്‍താരം ലയണല്‍ മെസി ക്ലബ്ബ് വിട്ടതിനുശേഷം ചാമ്പ്യന്‍സ് ലീഗില്‍ ആദ്യപോരാട്ടത്തിനാണ് ബാർസ ഇറങ്ങുന്നത്. മികച്ച ഫോമിലുള്ള മെംഫീസ് ഡീപേയിയിലും യുവതാരങ്ങളിലുമാണ് ബാർസ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍ പ്രതീക്ഷ വെക്കുന്നത്. അതെ സമയം ജൂലിയൻ നാഗെൽസ്‌മാന്റെ കീഴിൽ ഇറങ്ങുന്ന ബയേണിന്റെ കരുത്ത് റോബർട്ട് ലെവൻഡോവ്സ്‌കി തന്നെയാണ്. ബാർസയുടെ തട്ടകത്തിലാണ് മത്സരം.
Keywords: Barcelona, News, Sports, Champions League, Football, Europe, Manchester City, Manchester United, Chelsea, UEFA Champions League begins; Great matches on the first day itself.