ദുബൈ: (www.kvartha.com 16.09.2021) അടുത്ത ഏതാനും ദിവസങ്ങളിൽ യുഎ ഇയിലെ റോഡുകളിൽ സൈനീക വാഹനങ്ങൾ കണ്ടേക്കാം. എന്നാൽ അവയുടെ ചിത്രങ്ങളോ വീഡിയോയോ പകർത്തരുതെന്ന നിർദ്ദേശവുമായി യു എ ഇ ആഭ്യന്തര മന്ത്രാലയം. തന്ത്രപരമായ സൈനീക പരിശീലനത്തിൻ്റെ ഭാഗമാണിതെന്നും മന്ത്രാലയം വ്യക്തമാക്കി. സെപ്റ്റംബർ 16 വ്യാഴാഴ്ച മുതൽ സെപ്റ്റംബർ 18 വരെയാണിത്.
ദമൻ/5 എന്ന് പേരിട്ടിരിക്കുന്ന പരിശീലന പരിപാടി യുഎ ഇയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്. സൈനീക വ്യൂഹങ്ങളുടെ ചിത്രങ്ങളോ, അവ കടന്നുപോകുന്ന സ്ഥലങ്ങൾ വ്യക്തമാക്കുന്ന ചിത്രങ്ങളോ, സൈന്യം നടത്തുന്ന പരിശീലനത്തിൻ്റെ ദൃശ്യങ്ങളോ പകർത്തരുതെന്ന മുന്നറിയിപ്പാണ് ജനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം നൽകുന്നത്.
SUMMARY: UAE residents may spot military vehicles on roads in the next few days, but they are not to film them.