തീവ്രവാദത്തിനും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ധനസഹായം നല്‍കുന്ന നെറ്റ് വര്‍കുകളെ ഇല്ലാതാക്കുന്നതിനുള്ള യു എ ഇയുടെ നിലപാട് അനുസരിച്ചാണ് നടപടിയെന്ന് മന്ത്രിസഭ പ്രമേയത്തില്‍ വ്യക്തമാക്കി. ഈ വ്യക്തികളോടും സ്ഥാപനങ്ങളോടും ബന്ധപ്പെട്ടവരെ നിരീക്ഷിക്കാനും കണ്ടെത്താനും 24 മണിക്കൂറിനകം നടപടി സ്വീകരിക്കാനും പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മനോജ് സബര്‍വാള്‍ ഓം പ്രകാശ് ആണ് പട്ടികയിലുള്ള ആ ഇന്‍ഡ്യക്കാരന്‍. തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണച്ച വ്യക്തികളും സ്ഥാപനങ്ങളുമാണ് പട്ടികയില്‍ ഉള്‍പെട്ടത്.
പട്ടികയിലുള്ള വ്യക്തികള്‍;
യു എ ഇ പൗരന്മായ മൂന്നുപേര്‍, ലബനന്‍-2, യമന്‍-8, ഇറാഖ് -2, സിറിയ-3, ഇറാന്‍-5, നൈജീരിയ-6, ബ്രിടെന്‍, സെന്റ് കിറ്റ് സ് ആന്‍ഡ് നവിസ് -2, റഷ്യ, ഇന്‍ഡ്യ, ജോര്‍ഡന്‍, അഫ്ഗാനിസ്താന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഒരോ വ്യക്തികള്‍ എന്നിവരാണ് പട്ടികയിലുള്ളത്.
സ്ഥാപനങ്ങള്‍;
റേയ് ട്രേസിങ് ട്രേഡിങ് കോ എല്‍ എല്‍ സി, എച്ച് എഫ് ഇസെഡ് , എ അര്‍സൂ ഇന്റര്‍ നാഷണല്‍, ഹനാന്‍ ഷിപിങ് എല്‍ എല്‍ സി എന്നിങ്ങനെ 15 സ്ഥാപനങ്ങളെയാണ് പട്ടികയില്‍ ഉള്‍പെടുത്തിയത്.
Keywords: UAE adds 38 individuals, 15 entities on its terror list, Dubai, News, Terrorists, Cabinet, Gulf, World.