പലചരക്ക് കടയില്‍വച്ച് 8 വയസുകാരനെ പീഡിപ്പിച്ചതായി കേസ്; യുഎഇയില്‍ 2 പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി


അജ്മാന്‍: (www.kvartha.com 25.09.2021) യു എ ഇയില്‍ പലചരക്ക് കടയില്‍വച്ച് എട്ട് വയസുകാരനെ പീഡിപ്പിച്ചെന്ന കേസില്‍ 2 പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. 20ഉം 31ഉം വയസുള്ള രണ്ട് ഏഷ്യക്കാര്‍ക്ക് ആറ് മാസം ജയില്‍ ശിക്ഷയും അത് പൂര്‍ത്തിയായ ശേഷം നാടുകടത്താനുമാണ് കോടതി വിധി.

എട്ട് വയസുകാരനായ അറബ് ബാലനെ ഒരു പലചരക്ക് കടയില്‍വച്ച് പ്രതികള്‍ പീഡിപ്പിച്ചെന്നാണ് പരാതി. മേയ് 20ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവമെന്നാണ് പീഡനത്തിനിരയായ കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയത്. കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന അപാര്‍ട്‌മെന്റ് കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള  പലചരക്ക് കടയില്‍വച്ചവച്ചാണ് പ്രതികള്‍ കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയതെന്ന് പരാതിയില്‍ പറയുന്നു.  

News, World, International, Gulf, Complaint, Molestation, Case, Child, Father, Court, Police, Crime, Arrest, UAE: 2 expats jailed for assaulting 8-year-old boy at grocery store


ബ്രഡ് വാങ്ങാനായി കടയിലേക്ക് പോയ കുട്ടി തിരിച്ചുവരാന്‍ വൈകുന്ന കാര്യം കുട്ടിയുടെ മാതാവാണ് പിതാവിനോട് പറഞ്ഞത്. ഇതോടെ കുട്ടിയെ അന്വേഷിക്കാനായി ജ്യേഷ്ഠനെ താഴേക്ക് പറഞ്ഞയച്ചു. അന്വേഷിച്ച് ചെന്നപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. 

കടയിലെ മാനേജരും മറ്റൊരാളും ചേര്‍ന്ന് തന്നെ ബലമായി പിടിച്ചുവച്ചുവെന്നും പീഡിപ്പിച്ചുവെന്നും കുട്ടി സഹോദരനോട് പറഞ്ഞു. പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഇവര്‍ ഫോണുകളില്‍ പകര്‍ത്തിയെന്നും കുട്ടി അറിയിച്ചു. പിതാവിന്റെ പരാതി ലഭിച്ചതിന് പിന്നാലെ സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ്, രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Keywords: News, World, International, Gulf, Complaint, Molestation, Case, Child, Father, Court, Police, Crime, Arrest, UAE: 2 expats jailed for assaulting 8-year-old boy at grocery store

Post a Comment

Previous Post Next Post