പൊലീസിന് തന്നെ നാണക്കേടുണ്ടാക്കി പിടിച്ചെടുത്ത ഹാന്‍സിന്റെ വില്‍പന; 2 പൊലീസുകാര്‍ അറസ്റ്റില്‍; പിന്നാലെ സസ്‌പെന്‍ഷനും
Sep 16, 2021, 12:32 IST
മലപ്പുറം: (www.kvartha.com 16.09.2021) പൊലീസിന് തന്നെ നാണക്കേടുണ്ടാക്കി പിടിച്ചെടുത്ത ഹാന്‍സിന്റെ വില്‍പന. സംഭവത്തില്‍ രണ്ട് പൊലീസുകാരെ അറസ്റ്റ് ചെയ്തു. പിന്നാലെ സസ്‌പെന്‍ഷനും ലഭിച്ചു. മലപ്പുറം കോട്ടക്കലിലാണ് സംഭവം. പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നമായ ഹാന്‍സിന്റെ ആയിരത്തിലേറെ പാകെറ്റുകളാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചത്.
കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ രജീന്ദ്രന്‍, സീനിയര്‍ സി പി ഒ സജി ചെറിയാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂണ്‍ 21-നാണ് കോട്ടക്കല്‍ പൊലീസ് ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. നാസര്‍, അഷ്റഫ് എന്നിവര്‍ മിനി ടെംപോ വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച 1600-ഓളം പാകെറ്റ് ഹാന്‍സാണ് പിടികൂടിയത്. ഇവരുടെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ഒമ്പതാം തീയതി പിടിച്ചെടുത്ത വാഹനം വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിട്ടു. പിടികൂടിയ പുകയില ഉത്പന്നങ്ങള്‍ നശിപ്പിക്കാനും ഉത്തരവുണ്ടായി. ഇതിനുപിന്നാലെയാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരും പുകയില ഉത്പന്നങ്ങള്‍ നശിപ്പിക്കുന്നതിന് പകരം ആരുമറിയാതെ മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചത്.
റഷീദ് എന്ന ഏജന്റ് മുഖേനയാണ് പൊലീസുകാര്‍ ഹാന്‍സ് പാകെറ്റുകള്‍ വില്‍ക്കാന്‍ ശ്രമിച്ചത്. ഇതിനായി നിരവധി തവണ ഫോണിലൂടെ ബന്ധപ്പെടുകയും ചെയ്തു. ഇക്കാര്യമറിഞ്ഞ നാസറും അഷ്റഫുമാണ് പൊലീസുകാരുടെ ഹാന്‍സ് വില്‍പന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചത്.

തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി സംഭവം സ്ഥിരീകരിക്കുകയും രണ്ട് പൊലീസുകാരെയും കയ്യോടെ പിടികൂടുകയുമായിരുന്നു. ജോലി ചെയ്ത പൊലീസ് സ്റ്റേഷനില്‍ തന്നെ നിലവില്‍ പ്രതികളായി എത്തിയ രണ്ട് ഉദ്യോഗസ്ഥരുടെയും അറസ്റ്റ് രേഖപ്പെടുത്തിയെന്നും വ്യാഴാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
Keywords: Two police officers arrested in Kottakkal for trying to sell hans tobacco product, Malappuram, News, Local News, Crime, Criminal Case, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.