മുംബൈ: (www.kvartha.com 22.09.2021) മയക്കുമരുന്നുമായി വിദേശ വനിതകള്‍ മുംബൈ വിമാനത്താവളത്തില്‍ പിടിയിലായതായി കസ്റ്റംസ്. അഞ്ച് കിലോ മയക്കുമരുന്നുമായി രണ്ട് വിദേശ വനിതകളാണ് അറസ്റ്റിലായിരിക്കുന്നത്. ജൊഹന്നാസ്ബര്‍ഗില്‍ നിന്നാണ് ഇവര്‍ മുംബൈയിലെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
ട്രോളി ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്ന ഹെറോയിന്‍ ആണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. ഇതിന് 25 കോടി രൂപ വില വരുമെന്ന് അധികൃതര്‍ പറഞ്ഞു. കോടതിയില്‍ ഹജരാക്കിയ ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കേസില്‍ അന്വേഷണം തുടരുകയാണെന്ന് കസ്റ്റംസ് അറിയിച്ചു.