Follow KVARTHA on Google news Follow Us!
ad

ട്യൂഷന്‍ എടുക്കാനെന്ന വ്യാജേനെ കുട്ടികളെ വിളിച്ചു വരുത്തി ലൈംഗികാതിക്രമം; ഒളിവില്‍ പോയ പ്രതി പിടിയില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kochi,News,Local News,Crime,Criminal Case,Police,Arrested,Kerala,
കൊച്ചി: (www.kvartha.com 23.09.2021) ട്യൂഷന്‍ എടുക്കാനെന്ന വ്യാജേനെ കുട്ടികളെ വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഒളിവില്‍ പോയ പ്രതി പിടിയില്‍. പഠിക്കാനെത്തിയിരുന്ന ആണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിക്കുന്ന ട്യൂഷന്‍ അധ്യാപകന്‍ ശ്രീമൂലനഗരം സൗത് സ്വദേശി ജയിംസ് (59) ആണ് അറസ്റ്റിലായത്. നെടുമ്പാശേരി പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്.

Tuition teacher arrested immoral activities, Kochi, News, Local News, Crime, Criminal Case, Police, Arrested, Kerala

സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഇയാളെ കണ്ടെത്താന്‍ ജില്ലാ പൊലീസ് മേധാവി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ജയിംസ് പിടിയിലാകുന്നത്. ഇയാള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് എസ് പി കാര്‍ത്തിക് അറിയിച്ചു.

നെടുമ്പാശേരി എസ് എച്ച് ഒ പി എം ബൈജു, എസ് ഐ അനീഷ് കെ ദാസ്, എ എസ് എ മാരായ ബിജേഷ്, ബാലചന്ദ്രന്‍, അഭിലാഷ്, എസ് സി പി ഒമാരായ റോണി, ജിസ്മോന്‍, യശാന്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളളത്.

Keywords: Tuition teacher arrested immoral activities, Kochi, News, Local News, Crime, Criminal Case, Police, Arrested, Kerala.

Post a Comment